ETV Bharat / state

നാല് ദശാബ്‌ദത്തിനിപ്പുറം ചാല ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കാനെത്തി പെൺകുട്ടികൾ ; ഓര്‍മകള്‍ പങ്കുവച്ച് ശാന്തകുമാരി - ഇന്നത്തെ വാർത്തകൾ

നാല് ദശാബ്‌ദത്തിന്‍റെ ഇടവേളയ്‌ക്ക് ശേഷമാണ് ചാല ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കാനായി പെൺകുട്ടികൾ കടന്നുവരുന്നത്. സയൻസ് ബാച്ചിൽ 10 വിദ്യാർഥികളും ഹ്യുമാനിറ്റീസ് ബാച്ചിൽ 2 വിദ്യാർഥികളും ഉൾപ്പടെ ആകെ 12 പെൺകുട്ടികളാണ് പ്ലസ് വണ്ണിന് പ്രവേശനം നേടിയത്

ചാല ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ  ചാല ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾ  ചാല ബോയ്‌സ് സ്‌കൂൾ  ചാല  തിരുവനന്തപുരം ചാല സ്‌കൂൾ  Chala Boys School converted into mixed school  Chala Boys Higher Secondary School  ഇന്നത്തെ വാർത്തകൾ  തിരുവനന്തപുരം വാർത്തകൾ
നാല് ദശാബ്‌ദത്തിന്‍റെ ഇടവേളയ്‌ക്ക് ശേഷം: ചാല ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾ പഠിക്കാനെത്തി
author img

By

Published : Aug 25, 2022, 9:12 PM IST

തിരുവനന്തപുരം : നാല് പതിറ്റാണ്ടുകൾക്ക് ശേഷം ചാല ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾ പഠിക്കാനെത്തി. 1982ലാണ് ഇത് ആൺകുട്ടികളുടെ മാത്രം സ്‌കൂൾ ആയത്. നാല് ദശാബ്‌ദത്തിന്‍റെ ഇടവേളയ്ക്ക് ശേഷമുള്ള ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ശാന്തകുമാരിയുമുണ്ടായിരുന്നു. 1975ൽ ഇതേ സ്‌കൂളിൽ നിന്ന് എസ്എസ്എൽസി പാസായ ശാന്തകുമാരി പെൺകുട്ടികൾക്ക് വീണ്ടും പ്രവേശനം നൽകിയതിൽ ഏറെ സന്തോഷിക്കുന്നു. ഇപ്പോൾ സ്‌കൂളിലെ അനധ്യാപക ജീവനക്കാരിയായ ശാന്തകുമാരി മിക്‌സഡ് സ്‌കൂൾ ആയിരുന്ന കാലം ഓര്‍ത്തെടുക്കുന്നു.

കൂട്ടുകാർക്കൊപ്പം പുതിയ അധ്യയനം ആരംഭിച്ചതിന്‍റെ ആവേശത്തിലാണ് വിദ്യാർഥികൾ. ഗേൾസ് സ്‌കൂളുകളിലും ബോയ്‌സ് സ്‌കൂളുകളിലുമായി പഠിച്ച വിദ്യാർഥികളാണ് ഇന്ന്(25.08.2022) മിക്‌സഡാക്കിയ ചാല സ്‌കൂളിലേക്കെത്തിയത്. അതിന്‍റെ പരിഭവമോ ആശങ്കകളോ വിദ്യാർഥികൾക്കില്ല. പുതിയ കൂട്ടുകാരെ ലഭിച്ചതിന്‍റെ സന്തോഷം ആ കണ്ണുകളിൽ പ്രകടമാണ്. കൂട്ടുകാർക്കൊപ്പം ഒരേ മനസോടെ പഠിച്ചുമുന്നേറാമെന്നാണ് ഇവർ പറയുന്നത്.

നാല് ദശാബ്‌ദത്തിന്‍റെ ഇടവേളയ്‌ക്ക് ശേഷം: ചാല ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾ പഠിക്കാനെത്തി

ഏറെ ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ചാല ബോയ്‌സ്‌ ഹയർ സെക്കൻഡറി സ്‌കൂൾ. ഒമ്പതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ വലിയശാല കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാന്തളൂർ ശാലയുടെ ഭാഗമായി പിന്നീട് ആരംഭിച്ചതാണ് ഈ സ്‌കൂൾ. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിൽ പ്രവർത്തിച്ചിരുന്ന ഏക വിദ്യാലയമാണ് ഇത്. കുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോഴാണ് ഗേൾസ് സ്‌കൂൾ, തമിഴ് സ്‌കൂൾ, ബോയ്‌സ് സ്‌കൂൾ എന്നിങ്ങനെ മൂന്നായി തിരിച്ചത്. അതാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും മിക്‌സഡ് സ്‌കൂൾ ആയി മാറിയിരിക്കുന്നത്.

ചാല സ്‌കൂളിൽ ആകെ 12 പെൺകുട്ടികളാണ് പ്ലസ് വണ്ണിന് പ്രവേശനം നേടിയത്. സയൻസ് ബാച്ചിൽ 10 വിദ്യാർഥികളും ഹ്യുമാനിറ്റീസ് ബാച്ചിൽ 2 വിദ്യാർഥികളും. ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയവും ഈ സ്‌കൂളിൽ നടപ്പിലാക്കിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.