തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്തിന് അടിയന്തര സഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 267.5 കോടിയാണ് കേരളത്തിന് ലഭ്യമാക്കുക. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി കേരളത്തില്‍ എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ധനസഹായ പ്രഖ്യാപനം നടത്തിയത്.
കേന്ദ്രത്തിന്‍റെ രണ്ടാം കൊവിഡ് പാക്കേജില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ഓരോ ജില്ലയ്ക്കും മെഡിസിന്‍ പൂളിനായി ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. ടെലിമെഡിസിന്‍ സംവിധാനം ശക്തിപ്പെടുത്താന്‍ മികവിന്‍റെ കേന്ദ്രം സജ്ജമാക്കും.
-
Had an intensive meeting with the Chief Minister and Health Minister of Kerala, @VijayanPinarayi ji & Veena George ji, along with State officials to review #COVID19 situation in Kerala. (1/4) pic.twitter.com/0k4Q4GE74R
— Mansukh Mandaviya (@mansukhmandviya) August 16, 2021 " class="align-text-top noRightClick twitterSection" data="
">Had an intensive meeting with the Chief Minister and Health Minister of Kerala, @VijayanPinarayi ji & Veena George ji, along with State officials to review #COVID19 situation in Kerala. (1/4) pic.twitter.com/0k4Q4GE74R
— Mansukh Mandaviya (@mansukhmandviya) August 16, 2021Had an intensive meeting with the Chief Minister and Health Minister of Kerala, @VijayanPinarayi ji & Veena George ji, along with State officials to review #COVID19 situation in Kerala. (1/4) pic.twitter.com/0k4Q4GE74R
— Mansukh Mandaviya (@mansukhmandviya) August 16, 2021
എല്ലാ ജില്ലാ ആശുപത്രികളിലും 10 കിലോ ലിറ്റര്‍ മെഡിക്കല്‍ ഓക്‌സിജൻ സംഭരണ ശേഷിയുള്ള പ്ലാന്‍റ് സ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Also Read: സംസ്ഥാനത്ത് 12,294 പേര്‍ക്ക് കൂടി COVID 19 ; 142 മരണം
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യ മന്ത്രി പ്രശംസിച്ചു.വാക്‌സിന്‍ വിതരണത്തിലെ പ്രവര്‍ത്തനങ്ങളെയാണ് ആരോഗ്യ മന്ത്രാലയം പ്രശംസിച്ചത്.
വാക്‌സിനേഷനില്‍ കേരളം ശരാശരിയെക്കാള്‍ മുന്നിലാണെന്ന് കേന്ദ്രസംഘം വ്യക്തമാക്കി. കേരളം ആവശ്യപ്പെട്ട അത്രയും വാക്‌സിന്‍ ലഭ്യമാക്കുമെന്നും കേന്ദ്രസംഘം ഉറപ്പുനല്‍കി.