തിരുവനന്തപുരം : ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപടികളുടെ ഭാഗമായി കേന്ദ്രീകൃത പരിശോധന സംവിധാനവുമായി സര്‍ക്കാര്‍. ലോ, മീഡിയം, ഹൈ റിസ്‌ക് വിഭാഗങ്ങളിലായി വ്യവസായങ്ങളെ തരം തിരിച്ചാണ് കേന്ദ്രീകൃത സംവിധാനം ഒരുങ്ങുന്നത്.
Also Read: കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, മറിച്ച് അഭിപ്രായമില്ലെന്ന് വി.ഡി സതീശന്‍
ലോ റിസ്‌ക് വ്യവസായങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കലോ ഓണ്‍ലൈനായോ മാത്രമേ പരിശോധന നടത്തൂ. ഹൈ റിസ്‌ക് വിഭാഗത്തില്‍ നോട്ടിസ് നൽകി വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധന നടത്തും. ഓരോ വകുപ്പും പ്രത്യേകം പരിശോധന നടത്തുന്നതിന് പകരം കേന്ദ്രീകൃത പരിശോധന സംവിധാനം ഏര്‍പ്പെടുത്തും.
ഓരോ വകുപ്പും പരിശോധനയ്ക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. അതില്‍ നിന്ന് സിസ്റ്റം തന്നെ പരിശോധനയ്ക്ക് പോകേണ്ടവരെ തീരുമാനിക്കും. ഏത് പരിശോധന കഴിഞ്ഞാലും 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സ്ഥാപന ഉടമയ്ക്ക് നൽകുകയും വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് ക്രിയാത്മകമായാണ് വ്യവസായ സമൂഹം പൊതുവില്‍ പ്രതികരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിന്‍റെ പൊതു താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ സമീപനം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: 'കേന്ദ്രത്തിന്‍റേത് എകപക്ഷീയ നിയമനിർമാണങ്ങൾ'; യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
കിറ്റെക്‌സ് അനുവര്‍ത്തിച്ച രീതിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു സമീപനവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും എല്ലാസംരംഭകരേയും ചേര്‍ത്തുനിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.