ETV Bharat / state

കൊവിഡ് 19 : കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച അവലോകനയോഗം ഇന്ന് ; രോഗബാധ നിയന്ത്രണവിധേയമെന്ന് അറിയിക്കാന്‍ സംസ്ഥാനം - കൊവിഡില്‍ കേന്ദ്രമന്ത്രി വിളിച്ച യോഗം

Covid 19 Cases Kerala : കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തി സംസ്ഥാന ആരോഗ്യ വകുപ്പ്

Kerala will inform centre in review meeting that Covid 19 cases are under Control in the state,കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച അവലോകനയോഗം ഇന്ന് ; നിയന്ത്രണവിധേയമെന്ന് അറിയിക്കാന്‍ സംസ്ഥാനം
Kerala will inform centre in review meeting that Covid 19 cases are under Control in the state
author img

By ETV Bharat Kerala Team

Published : Dec 20, 2023, 10:33 AM IST

തിരുവനന്തപുരം : കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച അവലോകനയോഗം ഇന്ന്. കേരളത്തിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും. കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. മാത്രവുമല്ല സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അവ കൂടുതല്‍ സംസ്ഥാനത്ത് സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട് (Kerala Covid 19 Cases).

കൂടാതെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങള്‍ സജ്ജമാണെന്നും കേന്ദ്രത്തെ അറിയിക്കും. നിലവിലെ ആക്ടീവ് കേസുകളില്‍ ഭൂരിപക്ഷം പേര്‍ക്കും നേരിയ രോഗലക്ഷണങ്ങളാണുള്ളത്. അതിനാല്‍ അവര്‍ വീടുകളിലാണുള്ളത്. മരണമടഞ്ഞവരില്‍ ഒരാളൊഴികെ എല്ലാവരും 65 വയസിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങള്‍ ഉള്ളവരുമായിരുന്നു (Covid 19 Review Meeting).

ഫലം ലഭിച്ചതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍-1 ഒമിക്രോണ്‍ വേരിയന്‍റ് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്തു. ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓ‍ക്‌സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്‍റിലേറ്ററുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തി. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്‍റിലേറ്റര്‍ സൗകര്യമുള്ള ഐസിയു കിടക്കകളുമുണ്ട് (Kerala Covid 19 Deaths).

Also Read : കൊവിഡ് വ്യാപനത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം കൊവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. കൊവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ചികിത്സയ്‌ക്കെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട് (Kerala Covid 19 Updates).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.