തിരുവനന്തപുരം: കളിയിക്കാവിളയിൽ ജോലിക്കിടെ പൊലീസുകാരനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേരുടെ ദൃശ്യങ്ങളാണ് ലഭിച്ചത്.
കളിയിക്കാവിള സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ എസ്.എസ്.ഐ വിൻസന്‍റിനെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. വിൻസന്‍റ് നിന്ന അതിർത്തി ഔട്ട്പോസ്റ്റിനു നേരെയാണ് ആക്രമണം നടന്നത്. പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി.