ETV Bharat / state

രാഷ്‌ട്രീയ പക പകപോക്കലെന്ന് കെഎം അഭിജിത്ത്

author img

By

Published : Sep 24, 2020, 9:38 PM IST

രോഗി എന്ന പരിഗണന പോലും നൽകാതെ ആക്രമിക്കുകയാണെന്ന് കെഎം അഭിജിത്ത് പറഞ്ഞു.

കെ.എം അഭിജിത്തിനെതിരെയുള്ള കേസ്  രാഷ്‌ട്രീയ പകപോക്കലെന്ന് കെ.എം അഭിജിത്ത്  വ്യാജ പേര് നൽകിയ കെ എം അഭിജിത്ത്  കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത്  case is all about cheap politics say k m abhijit  case is fake and revenge against politics says abhijit  k m abhijit latest case  KSU state president K.M Abhijit
രാഷ്‌ട്രീയ പക പകപോക്കലാണെന്ന് കെ എം അഭിജിത്ത്

തിരുവനന്തപുരം: സർക്കാർ കൊവിഡിന്‍റെ മറിവിൽ തന്നോട് രാഷ്ട്രീയ പക തീർക്കുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത്. ഇല്ലാത്ത കുറ്റങ്ങളെല്ലാം ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. തനിക്കെതിരെ വ്യാജ പ്രചരണം നടക്കുകയാണ്. രോഗി എന്ന പരിഗണന പോലും നൽകാതെ ആക്രമിക്കുകയാണ്. കൊവിഡ് പോസിറ്റീവായ ശേഷം ആരോഗ്യപ്രവർത്തകർ താമസ സ്ഥലത്ത് വന്ന് ആവശ്യമായ നിർദേശങ്ങൾ നൽകിയ ശേഷമാണ് കണ്ടെത്താൻ പറ്റുന്നില്ല എന്ന പരാതി ഉയർന്നതെന്നും കെ.എം അഭിജിത്ത് പറഞ്ഞു.

കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ആണെന്ന് അറിഞ്ഞ ശേഷമുള്ള ഇടപെടലാണിത്. വേഷം മാറി കൊവിഡ് ടെസ്റ്റിന് പോവുകയോ വ്യാജമായി ഒരു രേഖയോ നൽകിയിട്ടില്ല. ശരിയായ പേര് തന്നെയാണ് സഹപ്രവർത്തകൻ പറഞ്ഞുകൊടുത്തത്. തലയിൽ മുണ്ടിട്ട് കൊവിഡ് ടെസ്റ്റിനെന്നല്ല ഒന്നിനും പോകുന്നവരല്ല കെഎസ്‌യു നേതാക്കളും പ്രവർത്തകരും. വെളുപ്പാൻകാലത്ത് അന്വേഷണ ഏജൻസികൾക്കു മുന്നിൽ ചിലർ തലയിൽ മുണ്ടിട്ട് പോയതിന്‍റെ ജാള്യത മറക്കാൻ മന്ത്രിമാരും മുഖ്യമന്ത്രിയും ഇന്ന് നടത്തിയ പ്രസ്‌താവനകൾ മതിയാവില്ലെന്ന് അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.