ETV Bharat / state

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ദുബായ് കോടതിയില്‍ സിവില്‍ കേസ്

author img

By

Published : Sep 2, 2019, 2:47 PM IST

18 കോടിയോളം രൂപ കിട്ടാനുണ്ടെന്ന് തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതി. 10 വര്‍ഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടിലാണ് പണം കിട്ടാനുള്ളത്.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ദുബായ് കോടതിയില്‍ സിവില്‍ കേസ്

ദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ നിയമ നടപടി നേരിടുന്ന തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ദുബായ് കോടതിയില്‍ സിവില്‍ കേസും ഫയല്‍ ചെയ്തു. നിലവില്‍ അജ്‌മാന്‍ പൊലീസില്‍ നല്‍കിയ പരാതിക്ക് പുറമേയാണ് നാസില്‍ അബ്ദുള്ള ദുബായില്‍ സിവില്‍ കേസും ഫയല്‍ ചെയ്തിരിക്കുന്നത്. തുഷാറില്‍ നിന്ന് കരാര്‍ പ്രകാരമുള്ള തുക കിട്ടണമെന്നാവശ്യപ്പെട്ടാണ് സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

നാസില്‍ അബ്ദുള്ളയുടെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു. 18 കോടിയോളം രൂപ കിട്ടാനുണ്ടെന്ന് കാണിച്ചാണ് തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതി. 10 വര്‍ഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടിലാണ് പണം കിട്ടാനുള്ളത്. കേസില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. തുഷാര്‍ മുന്നോട്ടു വെച്ച വാഗ്ദാനങ്ങള്‍ അപര്യാപ്തമാണ് എന്ന നിലപാടാണ് നാസില്‍ സ്വീകരിച്ചത്. ഇതിനിടെ തുഷാറിനെതിരായി കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി സംഘടിപ്പിച്ചതാണെന്ന സൂചന നല്‍കുന്ന ശബ്ദ സന്ദേശങ്ങളും പുറത്തു വന്നു. അഞ്ച് ലക്ഷം രൂപ നല്‍കിയാണ് നാസില്‍ അബ്ദുള്ള ഈ ചെക്ക് സംഘടിപ്പിച്ചതെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.

Intro:Body:

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.