ETV Bharat / state

പണ്ടത്തെ പുലികള്‍ക്ക് ശിക്ഷ; 2014 ല്‍ നടന്ന എസ്എഫ്ഐ സമരത്തിനെതിരെ കോടതി വിധി - AA Rahim cpm

SFI March against education policies യുഡിഎഫ് നടപ്പിലാക്കിയ പ്ലസ് ടു വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിലെ അക്രമത്തിനെതിരെ നടപടി

SFI workers  SFI March  education policies  വിദ്യാഭ്യാസ നയം  പ്ലസ് ടു വിദ്യാഭ്യാസ നയം  Plus Two Education Policy  March violence  വിദ്യാഭ്യാസ നയ മാർച്ചിനെതിരെ നടപടി  ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ വിദ്യാഭ്യാസ നയം  Education Policy of Oommen Chandy Govt  SFI March against education policies
SFI March case verdict
author img

By ETV Bharat Kerala Team

Published : Dec 2, 2023, 6:25 PM IST

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ നടത്തിയ മാർച്ചിൽ സംഭവിച്ച അക്രമങ്ങളെ തുടര്‍ന്നുള്ള കേസില്‍ ശിക്ഷ (SFI March against education policies). എ.എ റഹീം എംപി, സിപിഎം സംസ്ഥാന സമിതി അംഗം എം. സ്വരാജ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്വേതാ ശശികുമാറിന്‍റേതാണ് ഉത്തരവ്.

യുഡിഎഫ് നടപ്പിലാക്കിയ പ്ലസ് ടു വിദ്യാഭ്യാസ നയങ്ങൾക്കെതിരെ (Education Policy of Oommen Chandy Govt) 2014 ജൂലൈ 14 ന് 150 പേർ അടങ്ങിയ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിലാണ്‌ അക്രമം ഉണ്ടായത്. ഇതേ തുടർന്ന് മാർച്ച് സംഘർഷത്തിൽ കലാശിച്ചു പൊലീസിന്‍റെ ബാരിക്കേഡ് തകർത്തു വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തു എന്നാണ് കേസ്. പത്ത് പ്രതികൾ അടങ്ങിയ കേസിൽ സ്വരാജ് ആറാം പ്രതിയും, റഹീം ഏഴാം പ്രതിയുമാണ്. മറ്റ് എട്ട് പ്രതികൾ വിചാരണ നേരിട്ടിട്ടില്ല.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ സർക്കാർ ഉദ്യോഗസ്ഥന് കൃത്യനിർവഹണത്തിൽ നിന്നും പിൻതിരിപ്പിക്കാൻ വേണ്ടി പരിക്കേൽപ്പിക്കുക എന്ന IPC 332 പ്രകാരം ഒരു വർഷവും 5000 രൂപ വീതം പിഴയും. മാർഗ്ഗ തടസം സൃഷ്‌ടിക്കുക എന്ന 283 വകുപ്പ് അനുസരിച്ച് 200 രൂപ വീതം പിഴ. നിയമ വിരുദ്ധമായ സംഘ ചേരൽ എന്ന വകുപ്പ് അനുസരിച്ച് 1000 രൂപ പിഴ. കെ.പി ആക്റ്റ് പ്രകാരം 500 രൂപ പിഴ.

ബീച്ച് ടു ബെഞ്ച് പദ്ധതി: തീരദേശത്തെ വിദ്യാര്‍ഥികളുടെ പഠന മികവ് ഉയര്‍ത്തുന്നതിനായി സമഗ്രശിക്ഷ കേരളയും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന 'ബീച്ച് ടു ബെഞ്ച്' പദ്ധതി. സംസ്ഥാനത്തെ മുഴുവന്‍ തീരദേശ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഇത്തരമൊരു പദ്ധതി സംസ്ഥാനത്ത് ഇത് ആദ്യമാണ്. തീരദേശ വിദ്യാര്‍ഥികള്‍ ഭൂരിഭാഗവും സ്‌കൂളില്‍ അഡ്‌മിഷന്‍ എടുത്തിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ ഹാജറും പഠന മികവും പുറകോട്ടാണന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.

എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പരിശീലനം ലഭിച്ച അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കും. കായിക വിദ്യാഭ്യാസവും പദ്ധതിയുടെ ഭാഗമാണ്, സൗജന്യ ഭക്ഷണവും ഏര്‍പ്പെടുത്തും. കൃത്യമായ രക്ഷാകര്‍തൃത്വവും പരിചരണവും ഉറപ്പാക്കിയാണ് നടപ്പിലാക്കുക. സാമുഹിക സംഘടനകളുടെയും തിരദേശത്തെ തെരഞ്ഞടുക്കപ്പെട്ട യുവാക്കളെയും പദ്ധതിയുടെ ഭാഗമാക്കും. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളെയും പദ്ധതിയുടെ ഭാഗമാകും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ അടിമലത്തുറ, കരിങ്കുളം, പൂവ്വാര്‍, മലപ്പുറം ജില്ലയിലെ താനൂര്‍, കാസര്‍കോട് ജില്ലയിലെ കസബ എന്നിവിടങ്ങളിലുള്ളവരെയാണ് പദ്ധതിയുടെ ഗുണഭോക്തരാവുക.

പുതിയ പാഠപുസ്‌തക സമയക്രമം: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്‌തകങ്ങൾ നിലവിൽ വരാനുള്ള സമയക്രമത്തിന് അംഗീകാരം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം കമ്മിറ്റി-പാഠ്യപദ്ധതി കോർ കമ്മിറ്റി സംയുക്ത യോഗത്തിലാണ് തീരുമാനം. ഇതോടെ ആദ്യ ഘട്ട പുതിയ പാഠപുസ്‌തകങ്ങൾ 2024-25 അക്കാദമിക വർഷം വിതരണം ചെയ്യും.

ALSO READ: രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ല; സ്‌കൂൾ പാർലമെന്‍റ്‌ തെരഞ്ഞെടുപ്പ് ഡിസംബർ 4ന്

ALSO READ: സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌; 'ഭ്രാന്തിളകി സംസ്ഥാന പൊലീസ്'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.