ETV Bharat / state

സ്ഥാനാര്‍ഥികള്‍ ആനുകൂല്യങ്ങള്‍ നൽകുന്നത് വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ - ആനുകൂല്യങ്ങള്‍ നൽകുന്നത് വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ

സ്ഥാനാര്‍ഥികളായവര്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതും മരുന്നുകള്‍ വിതരണം ചെയ്യുന്നതും വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് വിലയിരുത്തിയാണ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്

candidates  local body election  pension distribution  സ്ഥാനാര്‍ഥികൾ  ആനുകൂല്യങ്ങള്‍ നൽകുന്നത് വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ  തെരഞ്ഞെടുപ്പ് കമ്മിഷൻ
സ്ഥാനാര്‍ഥികള്‍ ആനുകൂല്യങ്ങള്‍ നൽകുന്നത് വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ
author img

By

Published : Dec 4, 2020, 12:37 PM IST

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിര്‍ദേശിച്ചു. സ്ഥാനാർഥികള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

സ്ഥാനാര്‍ഥികളായവര്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതും സ്ഥാനാര്‍ഥികളായ ആശാവര്‍ക്കര്‍മാര്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നതും വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് വിലയിരുത്തിയാണ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ആനുകൂല്യ വിതരണത്തിന് പകരം സംവിധാനമൊരുക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. വരാണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.