ETV Bharat / state

ലോക്ക്ഡൗണിന് മുൻപ് റവന്യൂ വരുമാനത്തിൽ 9834.34 കോടിയുടെ വർധന - cag report findings

2018-19 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ മൊത്ത റവന്യൂ വരവ് 92,854.48 കോടിയായിരുന്നു.

സിഎജി റിപ്പോർട്ട്  കൊവിഡ് ലോക്ക് ഡൗൺ  വരുമാന വർദ്ധനവ്  സാമ്പത്തിക വർഷം  cag report findings  CAG report findings thirivananthapuram
ലോക്ക് ഡൗണിന് മുൻപത്തെ സാമ്പത്തിക വർഷം റവന്യൂ വരുമാനത്തിൽ വർധനയെന്ന് സിഎജി റിപ്പോർട്ട്
author img

By

Published : Jun 10, 2021, 7:09 PM IST

തിരുവനന്തപുരം : കൊവിഡ് ലോക്ക് ഡൗണിന് തൊട്ടുമുൻപത്തെ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിൻ്റെ റവന്യൂ വരുമാനത്തിൽ 9834.34 കോടിയുടെ വർധനവുണ്ടായെന്ന് സിഎജി റിപ്പോർട്ട്.

നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോർട്ടിലെ കണക്കുകളാണ് വരുമാന വർധനവ് സൂചിപ്പിക്കുന്നത്. 2018-19 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ മൊത്ത റവന്യൂ വരവ് 92,854.48 കോടിയായെന്നാണ് സിഎജി റിപ്പോർട്ട്.

Read more: സി.എ.ജി വിവാദം; ധനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കുമെന്ന് സൂചന

മുൻ വർഷം ഇത് 83,020.14 കോടിയായിരുന്നു. മൊത്തം റവന്യൂ വരവിൻ്റെ 67 ശതമാനവും നികുതി വരുമാനമായോ നികുതിയിതര വരുമാനമായോ ആണ് ശേഖരിച്ചത്.

ശേഷിക്കുന്ന 33 ശതമാനമാണ് കേന്ദ്ര സർക്കാരിൽ നിന്നുള്ള വിഭജിത നികുതികളുടെയും തീരുവകളുടെയും അറ്റവരവിൽ നിന്നുള്ള സംസ്ഥാന വിഹിതമായും സഹായ ധനമായും ലഭിച്ചത്. ഇത് 30,427.13 കോടി വരും.

മുൻ വർഷത്തെ അപേക്ഷിച്ച് താരതമ്യം ചെയ്യുമ്പോൾ

ജിഎസ്‌ടി വകുപ്പിൽ മുൻവർഷത്തെ അപേക്ഷിച്ച് 75 ശതമാനം നികുതി സമാഹരണത്തിൽ വർധനയുണ്ടായി. അതേസമയം ബജറ്റ് മതിപ്പുമായി തട്ടിക്കുമ്പോൾ യഥാർഥ പിരിവ് കുറവാണ്.

ജിഎസ്‌ടി കൗൺസിൽ ജിഎസ്‌ടി നിരക്കുകൾ കുറച്ചതും 2017-18 വർഷത്തെ വാർഷിക റിട്ടേണുകൾ സമർപ്പിക്കാനുള്ള തിയ്യതി ദീർഘിപ്പിച്ചതുമാണ് കുറവിന് കാരണമെന്നാണ് ജിഎസ്‌ടി വകുപ്പിൻ്റെ വിശദീകരണം.

വിനോദനികുതിയും ആഡംബര നികുതിയും

വെള്ളപ്പൊക്കം മൂലമുള്ള കുറഞ്ഞ വാഹന രജിസ്ട്രേഷൻ മോട്ടോർ വാഹനവകുപ്പിൻ്റെ വരുമാനത്തെ സാരമായി ബാധിച്ചു. ജിഎസ്‌ടിയിൽ ഉൾപ്പെടുത്തിയ വിനോദനികുതിയുടെയും ആഡംബര നികുതിയുടെയും ശേഖരണത്തിൽ ഉണ്ടായ കുറവ് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി.

അതേസമയം അടിസ്ഥാന നികുതി നിരക്ക് പരിഷ്‌കരിച്ചതിനാൽ റവന്യൂ, ദുരന്തനിവാരണ വകുപ്പുകളുടെ വരുമാനം കൂടിയതായി സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.