തിരുവനന്തപുരം : സംസ്ഥാനത്ത് നെല്ല് സംഭരണത്തിൽ വീഴ്ചയെന്ന് സി.എ.ജി റിപ്പോർട്ട്. പൊതുമേഖലാസ്ഥാപനങ്ങൾ ആവശ്യമായ അളവിൽ നെല്ല് സംഭരിച്ചില്ല. ഇതുവഴി കർഷകർക്ക് നെല്ലിന് ന്യായവില ലഭിച്ചില്ലെന്നും നിയമസഭയിൽ വച്ച റിപ്പോർട്ടിൽ പറയുന്നു.
Read Also......കൊവിഡ് പ്രതിസന്ധി: സംസ്ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷമെന്ന് വി. ശിവൻകുട്ടി
21.87 കോടി ചെലവിൽ നടപ്പാക്കിയ നെല്ല് സംസ്കരണ പദ്ധതികൾ കാര്യക്ഷമമായി വിനിയോഗിക്കാതെ വന്നതോടെ നിഷ്ക്രിയമായി. ആകെ ഉത്പാദിപ്പിച്ച അരിയുടെ തുച്ഛമായ അളവ് മാത്രമാണ് പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്തത്.
ഇതുവഴി മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് അരി ലഭ്യമാക്കാനുള്ള ലക്ഷ്യം കൈവരിക്കാൻ സർക്കാറിന് സാധിച്ചില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സർക്കാരിന്‍റെ നെല്ല് സംഭരണത്തിന് എതിരെ നേരത്തെയും വിമർശനം ഉയർന്നിരുന്നു.