തിരുവനന്തപുരം : സംസ്ഥാനത്ത് നടപ്പാക്കിയ ഭവന പദ്ധതികളില്‍ 195.82 കോടിയുടെ കേന്ദ്ര ഫണ്ട് നഷ്‌ടപ്പെട്ടെന്ന് സിഎജിയുടെ കണ്ടെത്തല്‍ . 2016-18 വര്‍ഷത്തെ ഭവന പദ്ധതി നടത്തിപ്പിലെ വീഴ്‌ച കാരണം ഇത്രയും രൂപയുടെ നഷ്‌ടമുണ്ടായതായാണ് സിഎജിയുടെ കണ്ടെത്തൽ. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഭൗതികവും, സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്നതില്‍ വീഴ്‌ചയുണ്ടായെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
Also Read: രണ്ടാം പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ ആദ്യ വോക്കൗട്ട്
എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യവുമായി രൂപം കൊടുത്ത പ്രധാനമന്ത്രി ആവാസ് യോജനയുടെ നടത്തിപ്പിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും പദ്ധതിയുടെ മേല്‍നോട്ടത്തിലും പ്രശ്നങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് സിഎജി വ്യക്താക്കുന്നത്. മുന്‍ഗണനയില്‍ അര്‍ഹരായവരെ കണ്ടെത്തുന്നതില്‍ സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്‌ചയാണെന്നും റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാട്ടുന്നു.
Also Read: ലക്ഷദ്വീപില്‍ കലക്‌ടറുടെ കോലം കത്തിച്ച സംഭവം; പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി
വയോജനങ്ങള്‍ക്കും അശരണര്‍ക്കും വീട് ലഭിച്ചില്ല. വീടുകളുടെ നിര്‍മാണത്തിലെ ഗുണമേന്മ പരിശോധിക്കുന്നതിന് നിയോഗിച്ചവര്‍ വേണ്ടത്ര പരിജ്ഞാനം ഉള്ളവരായിരുന്നില്ല. കൂടാതെ, സ്ഥലമില്ലാത്ത ഗുണഭോക്താക്കള്‍ക്ക് ഭൂമി നല്‍കുന്നതിലും അനാസ്ഥ ഉണ്ടായതായും സിഎജി കണ്ടെത്തി. 5,712 പേര്‍ക്കാണ് ഇതുമൂലം വീട് നഷ്‌ടമായത്. ഭവന പദ്ധതികളുടെ നടത്തിപ്പില്‍ വിവിധ പഞ്ചായത്തുകള്‍ക്ക് തെറ്റുപറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടാണ് സഭയുടെ മേശപ്പുറത്ത് വച്ചത്.