ETV Bharat / state

പ്രവാസികളുടെ മടക്കവും ലോക്ക് ഡൗണ്‍ ഇളവുകളുo മന്ത്രിസഭായോഗത്തില്‍ ചർച്ചക്ക് - ലോക്ക് ഡൗൺ

സംസ്ഥാനത്തെ മദ്യവിൽപന പുനരാരംഭിക്കുന്നതും പരീക്ഷാ നടത്തിപ്പും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചർച്ച ചെയ്യും

cabinet meeting  expatriates returning  lock down  kerala cabinet meeting  lock down restrictions  kerala cm  മന്ത്രിസഭായോഗം  പ്രവാസികളുടെ മടക്കം  ലോക്ക് ഡൗണിലെ ഇളവുകൾ  ലോക്ക് ഡൗൺ  കേരളം
മന്ത്രിസഭായോഗം
author img

By

Published : May 6, 2020, 7:40 AM IST

തിരുവനന്തപുരം: ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും നാളെ മുതൽ പ്രവാസികൾ രാജ്യത്തേക്ക് എത്തിതുടങ്ങും. നാളെ കേരളത്തിലേക്ക് നാല് വിമാനങ്ങളാണ് വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം ഈ വിഷയം പ്രത്യേകം ചർച്ച ചെയ്യുന്നത്. പ്രവാസികളുടെ മടങ്ങി വരവിനായുള്ള ഒരുക്കങ്ങൾ യോഗം വിശദമായി പരിശോധിക്കും. പോരായ്‌മകൾ ഉണ്ടെങ്കിൽ ഉടൻ പരിഹാരം കാണാനാണ് ശ്രമം.

രോഗം ഉള്ളവർക്കുള്ള ഐസൊലേഷൻ വാർഡുകളും രോഗലക്ഷണങ്ങളെ പാർപ്പിക്കാനുള്ള നിരീക്ഷണ കേന്ദ്രങ്ങളും ഒരുക്കി കഴിഞ്ഞു. ഇത് പര്യാപ്‌തമാണോ എന്നാണ് പ്രധാനമായും പരിശോധിക്കുക. രോഗലക്ഷണങ്ങൾ ഇല്ലാതെ വീടുകളിലേക്ക് പോകുന്നവരെ കർശനമായ നിരീക്ഷണത്തിൽ വയ്ക്കുന്നത് സംബന്ധിച്ചും വിവിധ വകുപ്പുകൾക്ക് നിർദേശങ്ങൾ നൽകും. കൊവിഡ് 19 പരിശോധനയില്ലാതെ പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിൽ സംസ്ഥാനം കേന്ദ്രത്തെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഒരിക്കൽ കൂടി കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്താനാണ് സർക്കാർ തീരുമാനം.

ഇതുകൂടാതെ ലോക്ക് ഡൗണിലെ കൂടുതൽ ഇളവുകളെപ്പറ്റിയും മന്ത്രിസഭായോഗം ചർച്ച ചെയ്യും. സംസ്ഥാനത്തെ മദ്യവിൽപന പുനരാരംഭിക്കുന്നതും പരീക്ഷാ നടത്തിപ്പുമാണ് ഇതിൽ പ്രധാനം. മെയ് അവസാനത്തോടെ പരീക്ഷകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നത്. മൂന്ന് പരീക്ഷകളാണ് എസ്എസ്എൽസി, പ്ലസ് ടു ബാച്ചുകൾക്കുള്ളത്. ഇത് അടുത്ത ദിവസങ്ങളിൽ നടത്താനാണ് നീക്കം. ദേശീയ ലോക്ക് ഡൗൺ കൂടി പരിശോധിച്ച ശേഷമാകും മന്ത്രിസഭ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

നിർത്തിവെച്ച മദ്യവില്‍പന പുനരാരംഭിക്കാനുള്ള സാഹചര്യമായിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. വൈറസ് ബാധ രൂക്ഷമായ പല സംസ്ഥാനങ്ങളും മദ്യവിൽപന ആരംഭിച്ചിരുന്നു. എന്നാൽ ഇവിടെ വില്‍പന കേന്ദ്രങ്ങൾക്ക് മുന്നിൽ വൻ ജനത്തിരക്കാണ് ഉണ്ടായത്. ഇതിനെ തുടർന്ന് ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ മദ്യവിൽപന വീണ്ടും നിർത്തി വെച്ചു. ഇക്കാര്യങ്ങൾ എല്ലാം പരിശോധിച്ചാകും മന്ത്രിസഭാ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.