തിരുവനന്തപുരം : കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഒരു വര്‍ഷത്തേക്കുള്ള ആദ്യഘട്ട യാത്രാനിരക്ക് നിശ്ചയിച്ചു. മിനിമം നിരക്ക് - 20 രൂപ (3 കി.മീ.) ശേഷമുള്ള ഓരോ കിലോമീറ്ററിനും നാല് രൂപ വീതം വര്‍ധനവുണ്ടാകും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും.
കാലാകാലങ്ങളില്‍ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയര്‍ ഫിക്സേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിന് അധികാരം നല്‍കാനും സംസ്ഥാന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. മാര്‍ക്കറ്റ് സാഹചര്യമനുസരിച്ച് യാത്രാക്കൂലി പുതുക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ടാകും.
Read More: റേഷൻ വ്യാപാരികൾക്ക് ഏഴ് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലായ് 21 മുതല്‍ ആരംഭിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനമായി.
കൂടുതല്‍ തസ്‌തികകള്‍
സര്‍ക്കാര്‍/എയ്‌ഡഡ് മേഖലയിലുള്ള പോളിടെക്‌നിക് കോളജുകളിലെ വിവിധ ബ്രാഞ്ചുകളില്‍ 63 അധ്യാപക തസ്‌തികകള്‍ നിബന്ധനകളോടെ സൃഷ്ടിക്കാനും സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളജുകളില്‍ 90 ലാബ്/വര്‍ക്ക്ഷോപ്പ് തസ്‌തികകള്‍ ഒന്നാം ഘട്ടമായി സൃഷ്ടിക്കാനും യോഗം തീരുമാനിച്ചു.
ട്രേഡ്‌മാന്‍ - 51, ട്രേഡ് ഇന്‍സ്ട്രക്ടര്‍-24, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് (2) 7, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് (1) 4, സിസ്റ്റം അനലിസ്റ്റ് - 2, സിസ്റ്റം അഡ്‌മിനിസ്ട്രേറ്റര്‍ - 1, മോഡല്‍ മേക്കല്‍ - 1 എന്നിങ്ങനെയാണിത്.