ETV Bharat / state

പ്രളയത്തില്‍ തകര്‍ന്ന പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 961 കോടി രൂപ - road development

'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' എന്ന പേരിലാകും പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുക.

പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മാണം  മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി  road development  cabinet meeting
പ്രളയത്തില്‍ തകര്‍ന്ന പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 961 കോടി രൂപ
author img

By

Published : Jan 7, 2020, 1:26 PM IST

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 961.24 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 കിലോമീറ്റര്‍ റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. 'മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' എന്ന പേരിലാകും പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുക. റോഡ് പ്രവൃത്തിയുടെ മേല്‍നോട്ടത്തിന് പ്രാദേശികതലത്തില്‍ സമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഇതുകൂടാതെ ജില്ലാതലത്തില്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതിയും രൂപീകരിക്കും. വയനാട് ജില്ലക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. 149.44 കോടി രൂപയാണ് വയനാടിനായി അനുവദിച്ചിരിക്കുന്നത്. പാലക്കാടിന് 110.14 കോടിയും കണ്ണൂരിന് 120.69 കോടിയും കോഴിക്കോടിന് 101 കോടി രൂപയും ലഭിക്കും.

തിരുവനന്തപുരം-26.42 കോടി, കൊല്ലം-65.93 കോടി, പത്തനംതിട്ട-70.07 കോടി, ആലപ്പുഴ-89.78 കോടി, കോട്ടയം-33.99 കോടി, ഇടുക്കി-35.79 കോടി, എറണാകുളം-35.79 കോടി, തൃശൂര്‍-55.71 കോടി, മലപ്പുറം-50.94 കോടി, കാസര്‍കോട്-15.56 കോടി എന്നിങ്ങനെയാണ് മറ്റ് ജില്ലകൾക്ക് അനുവദിച്ച തുക.

Intro:പ്രളയത്തില്‍ തകര്‍ന്ന പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 961 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം.
Body:പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 961.24 കോടി രൂപ അനുവദിക്കാാനന്‍ ഇന്ന ചെര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു. ഗ്രാമ പ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 കിലോമീറ്റര്‍ റോഡുകള്‍ പ്രളയത്തില്‍ തകര്‍ട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി എന്ന പേരിലാകും പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പാക്കുക. റോഡ് പ്രവൃത്തിയുടെ മേല്‍നോട്ടത്തിന് പ്രാദേശികതലത്തില്‍ സമിതി രൂപീകരിക്കാനും മന്ത്രി സഭ തീരുമാനിച്ചു. ഇതു കൂടാതെ ജില്ലാതലത്തില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതിയും രൂപീകരിക്കും. വയനാട് ജില്ലയ്ക്കാണ് മന്ത്രിസഭ തീരുമാന പ്രകാരം ഏറ്റവും കൂടുതല്‍ തുക ലഭിക്കുക. 149.44 കോടി രൂപയാണ് വയനാടിനായി അനുവദിച്ചിരിക്കുന്നത്. പാലക്കാടിന് 110.14 കോടിയും കണ്ണൂരിന് 120.69 കോടിയും കോഴിക്കോട് ജില്ലയ്ക്ക് 101 കോടി രൂപയും ലഭിക്കും. തിരുവനന്തപുരം - 26.42 കോടി
കൊല്ലം - 65.93 കോടി പത്തനംതിട്ട - 70.07 കോടി ആലപ്പുഴ - 89.78 കോടി കോട്ടയം - 33.99 കോടി ഇടുക്കി - 35.79 കോടി എറണാകുളം - 35.79 കോടി തൃശ്ശൂര്‍ - 55.71 കോടി മലപ്പുറം - 50.94 കോടി കാസര്‍ഗോഡ് - 15.56 കോടി എന്നിങ്ങനെയാണ് അനുവദിച്ച തുക. സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലീകരിക്കുന്നതിന് രണ്ടു ഘട്ടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ ആയിരം തസ്തികകള്‍ സൃഷ്ടിക്കും. ധനവകുപ്പ് മുന്നോട്ടുവെച്ച നിബന്ധനകള്‍ പ്രകാരമായിരിക്കും തസ്തികകള്‍ സൃഷ്ടിക്കുക. ഇതിനായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിക്കും. സംസ്ഥാന പോലീസ് മേധാവി, കേരള പോലീസ് അക്കാദമി ഡയറക്ടര്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഈ കമ്മറ്റി കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. കേരള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സംസ്ഥാന ആരോഗ്യ ഏജന്‍സി രൂപീകരിക്കും. ഇതിനുവേണ്ടി 33 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ശാസ്ത്ര-സാങ്കേതിക വകുപ്പിനു കീഴിലുള്ള സൊസൈറ്റിയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ (സി-സ്റ്റെഡ്) പ്രവര്‍ത്തനം അവസാനിപ്പിക്കാനും ഇന്നു ചേര്‍ന്ന് മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന 13 പേരെ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് സ്ഥിരപ്പെടുത്തും. ഇവരില്‍ 6 പേര്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരാണ്.

മന്ത്രിസഭ അംഗീകരിച്ച നിയമനങ്ങള്‍

സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രീയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി പുല്ലാനിക്കാട്ട് സുരേഷിനെ നിയമിക്കും.

ഹാന്റ് വീവ് മാനേജിംഗ് ഡയറക്ടറായി അനൂപ് നമ്പ്യാരെ നിയമിക്കും.

മുന്‍ കൃഷി ഡയറക്ടര്‍ എ.ആര്‍. അജയകുമാറിനെ ഫുഡ് സേഫ്റ്റി കമ്മീഷണറായി മാറ്റി നിയമിച്ചു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.