തിരുവനന്തപുരം : കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ കൊല്ലം സ്വദേശി എച്ച്. വൈശാഖിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. വീടുനിര്‍മാണത്തിനായി എടുത്ത 27.5 ലക്ഷം രൂപയില്‍, സൈനികക്ഷേമ വകുപ്പില്‍ നിന്ന് ലഭിക്കുന്ന 10 ലക്ഷം രൂപ കഴിച്ചുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കും.
Also Read: കള്ളപ്പണക്കേസ് : അറസ്റ്റിലായി ഒരു വര്‍ഷം തികയാനിരിക്കെ ബിനീഷിന് ജാമ്യം
മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കൊല്ലം കാഞ്ഞാവെളി സന്തോഷിന്‍റെ ഭാര്യ റംല, ശരത് ഭവനില്‍ ശ്യാംകുമാര്‍ എന്നിവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും.
സന്തോഷ് - റംല ദമ്പതികളുടെ മൂന്ന് പെണ്‍മക്കളെയും ശ്യാംകുമാറിന്‍റെ രണ്ട് മക്കളെയും സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. റംലയുടെ കുട്ടികള്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീടുവച്ച് നല്‍കാനും തീരുമാനമായി.