തിരുവനന്തപുരം: സംസ്ഥാനത്ത് 400 പുതിയ തസ്തികകള്‍ കൂടി സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലീസ്, വിദ്യാഭ്യാസം, കാംകോ തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്‍റുകളിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. പൊലീസില്‍ കെ.എ.പി 6 എന്ന പേരില്‍ പുതിയ ബറ്റാലിയന്‍ രൂപീകരിക്കും. ഇതിലൂടെ 134 പുതിയ തസ്തികകള്‍ കൂടി സൃഷ്ടിക്കും.
പരമാവധി പേര്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാനും മന്ത്രിസഭ നിര്‍ദേശം നല്‍കി. ഇതിനായി വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ചീഫ് സെക്രട്ടറി ഇതിന് മേല്‍നോട്ടം വഹിക്കണമെന്നും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു. സര്‍വകലാശാല ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനും മന്ത്രി സഭ അംഗീകാരം നല്‍കി. ഐ ടി ജീവനക്കാര്‍ക്ക് പ്രത്യേക ക്ഷേമ നിധി ഏര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.