ETV Bharat / state

പങ്കാളിത്ത പെൻഷൻ പദ്ധതി; വിശദ പരിശോധനയ്ക്ക് സമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ - ഓഹരി മൂലധനം 50 കോടി രൂപയിൽ നിന്ന് 100 കോടി

participatory pension scheme : ധന, നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്ന സമിതിക്കാണ് രൂപം നൽകിയത്

cabinet decided  re examine participatory pension scheme  cabinet decided re examine participatory pension  participatory pension scheme  pension scheme  പങ്കാളിത്ത പെൻഷൻ പദ്ധതി  വിശദ പരിശോധനയ്ക്ക് സമിതി രൂപീകരിച്ചു  പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധന സമിതി  മൂന്നംഗ സമിതിക്ക് ചുമതല  സംസ്ഥാന സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി  ഒന്നാം പിണറായി സർക്കാർ  ഓഹരി മൂലധനം 50 കോടി രൂപയിൽ നിന്ന് 100 കോടി  പുതിയ പിഎസ്‌സി അംഗം
cabinet decided
author img

By ETV Bharat Kerala Team

Published : Nov 1, 2023, 10:13 PM IST

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധന സമിതി റിപ്പോർട്ടിലെ ശുപാർശകൾ വിശദമായ പരിശോധന നടത്തുന്നതിന് സമിതി രൂപീകരിച്ചു. മൂന്നംഗ സമിതിക്കാണ് ചുമതല നൽകിയത്. ധന, നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്നതാണ് സമിതി. കാലതാമസമില്ലാതെ സമിതി തീരുമാനമെടുക്കണമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു (Cabinet Decided Re Examine Participatory Pension Scheme).

2013 ഏപ്രിൽ ഒന്നിന് ശേഷം സേവനത്തിൽ പ്രവേശിക്കുന്നവർക്കാണ് സംസ്ഥാന സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി ഏർപ്പെടുത്തിയത്. പദ്ധതി പുനപരിശോധിക്കുന്നതിന് സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.

വിശദമായ പരിശോധന ആവശ്യമായ സാഹചര്യത്തിലാണ് പ്രത്യേക സമിതി രൂപീകരിച്ചത്. ഒന്നാം പിണറായി സർക്കാർ നിയോഗിച്ച ജസ്‌റ്റിസ് സതീഷ് ചന്ദ്ര ബാബു സമിതി നൽകിയ ശുപാർശകൾ മൂന്നംഗ സമിതി പരിശോധിക്കും

അതേസമയം ട്രാവൻകൂർ, ടൈറ്റാനിയം പ്രൊഡക്‌ട്‌സ്‌ ലിമിറ്റഡിന് സർക്കാർ നൽകിയ വായ്‌പയും പലിശയും ഓഹരിയാക്കി മാറ്റാൻ മന്ത്രിസഭായോഗം അനുമതി നൽകി. അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയിൽ നിന്ന് 100 കോടി രൂപയാക്കി വർധിപ്പിക്കുന്നതിനുള്ള ശിപാർശ ​അംഗീകരിച്ചു.

പുതിയ പിഎസ്‌സി അംഗം: അതേസമയം പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിലവിലുള്ള ഒഴിവിലേക്ക് തൃശൂർ അന്നമനട സ്വദേശി അഡ്വ. സിബി സ്വാമിനാഥനെ പരിഗണിച്ച് ഗവർണർക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

ALSO READ:CAG Report on Kerala Pension Distribution: 'സാമൂഹിക പെന്‍ഷന്‍ വിതരണരീതി സുതാര്യമല്ല, അനർഹർ കൈപ്പറ്റുന്നു' ; സിഎജി റിപ്പോര്‍ട്ട് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.