ETV Bharat / state

വേര്‍തിരിവുകള്‍ക്ക് അതീതമായി ഒരുമിക്കണം, മലയാളികള്‍ക്ക് ഓണം ആശംസിച്ച് മുഖ്യമന്ത്രി - Onam

അസമത്വവും ഇല്ലാത്ത സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ചിന്തയാണ് ഓണം മുന്നോട്ട് വയ്ക്കുന്നത്. എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി ഒരുമിക്കാൻ കഴിയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

C M Pinarayi Vijayan onam wishes  C M Pinarayi Vijayan  Pinarayi Vijayan wished Onam to all Keralites  മലയാളികള്‍ക്ക് ഓണം ആശംസിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  Onam
വേര്‍തിരിവുകള്‍ക്ക് അതീതമായി ഒരുമിക്കണം, മലയാളികള്‍ക്ക് ഓണം ആശംസിച്ച് മുഖ്യമന്ത്രി
author img

By

Published : Sep 7, 2022, 10:31 PM IST

Updated : Sep 8, 2022, 5:55 AM IST

തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്ത സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ചിന്തയാണ് ഓണം മുന്നോട്ട് വയ്ക്കുന്നത്. എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി ഒരുമിക്കാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

മുഖ്യമന്ത്രിയുടെ ഓണാംശസ: ഭേദചിന്തകള്‍ക്ക് അതീതമായ മനുഷ്യ മനസുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്‍റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്‍റെയും സമാധാനത്തിന്‍റെയും സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്. ഒരുവിധത്തിലുള്ള അസമത്വം ഇല്ലാത്തതും, മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നു.

വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ചിന്തയാണിത്. ആ നിലക്ക് ഓണത്തെ ഉള്‍ക്കൊള്ളാനും എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂര്‍ണമായ ഓണം ലോകത്ത് എവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു - മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Sep 8, 2022, 5:55 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.