ETV Bharat / state

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് നേട്ടം, പരിക്കില്ലാതെ എല്‍ഡിഎഫ്, നഷ്‌ടം ബിജെപിക്ക്

രണ്ട് സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് രണ്ടു സീറ്റുകളും നഷ്‌ടമായെങ്കിലും എല്‍ഡിഎഫില്‍ നിന്ന് ഒരു സീറ്റ് പിടിച്ചെടുത്തത് ആശ്വാസമായി.

By elections to local government wards  By elections  LDF and UDF  LDF  UDF  BJP  തദ്ദേശഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്  ഉപതെരഞ്ഞെടുപ്പ്  എല്‍ഡിഎഫും യുഡിഎഫും  രണ്ടില്‍ നിന്ന് ഒന്നായി കുറഞ്ഞ് ബിജെപി  ബിജെപി  എല്‍ഡിഎഫ്  യുഡിഎഫ്  തെരഞ്ഞെടുപ്പ്  ബിജെപി
തദ്ദേശഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്; പരിക്കുകളില്ലാതെ എല്‍ഡിഎഫും യുഡിഎഫും, രണ്ടില്‍ നിന്ന് ഒന്നായി കുറഞ്ഞ് ബിജെപി
author img

By

Published : May 31, 2023, 8:00 PM IST

തിരുവനന്തപുരം: 19 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് മെയ് 30 ന് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പരിക്കില്ലാതെ എല്‍ഡിഎഫ് പിടിച്ചു നിന്നപ്പോൾ യുഡിഎഫിന് നേട്ടം. ഒമ്പത് സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫ് ഒമ്പത് സീറ്റും നിലനിര്‍ത്തിയപ്പോള്‍ ഏഴ് സീറ്റുണ്ടായിരുന്ന യുഡിഎഫ് അംഗബലം എട്ടായി ഉയര്‍ത്തി. രണ്ട് സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് രണ്ടു സീറ്റ് നഷ്‌ടമായെങ്കിലും എല്‍ഡിഎഫില്‍ നിന്ന് ഒരു സീറ്റ് പിടിച്ച് സാന്നിധ്യം നിലനിര്‍ത്തി.

തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എല്‍ഡിഎഫ്-9, യുഡിഎഫ്-7, ബിജെപി-2 പിസി ജോര്‍ജിന്‍റെ കേരള കോണ്‍ഗ്രസ് സെക്യുലര്‍-1 എന്നിങ്ങനെയായിരുന്നു കക്ഷി നില. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എല്‍ഡിഎഫ്-9, യുഡിഎഫ്-8, ബിജെപി-1, പെരിങ്ങോട്ടുകുറിശിയില്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞു നില്‍ക്കുന്ന എ.വി ഗോപിനാഥിനെ അനുകൂലിക്കുന്ന സ്വതന്ത്ര-1 എന്നിങ്ങനെയാണ് കക്ഷി നില.

സീറ്റുകള്‍ ഇങ്ങനെ: കണ്ണൂര്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി വാര്‍ഡ്, പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, പാലക്കാട് മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പളം എന്നീ വാര്‍ഡുകള്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ കോഴിക്കോട് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കനലാട് വാര്‍ഡ് യുഡിഎഫില്‍ നിന്നും കൊല്ലം അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍, എറണാകുളം നെല്ലിക്കുഴി ഗ്രാപഞ്ചായത്തിലെ തുളുശേരിക്കവല എന്നീ വാര്‍ഡുകള്‍ ബിജെപിയില്‍ നിന്നും കോട്ടയം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ പെരിനിലം വാര്‍ഡ് എന്നി പിസി ജോര്‍ജിന്‍റെ ജനപക്ഷത്തില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.

ബിജെപിക്ക് ആകെയുണ്ടായിരുന്ന രണ്ടു വാര്‍ഡുകളായ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍, എറണാകുളം നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശേരിക്കവല എന്നീ വാര്‍ഡുകള്‍ നഷ്‌ടമായെങ്കിലും പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു കൊണ്ട് ബിജെപി ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാന്നിധ്യം നിലനിര്‍ത്തി. കണ്ണൂര്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി വാര്‍ഡ് 80 വോട്ടുകളുടെയും, പാലക്കാട് മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പളം യുഡിഎഫ് സ്വതന്തന്‍ 124 വോട്ടുകളുടെയും, പത്തനംതിട്ട മൈലപ്രയിലെ അഞ്ചാം വാര്‍ഡ് 76 വോട്ടുകളുടെയും ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എല്‍ഡിഎഫില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുത്തത്.

എല്‍ഡിഎഫിന് നാല് സിറ്റിങ് സീറ്റുകള്‍ നഷ്‌ടമായെങ്കിലും ഒരു സീറ്റ് യുഡിഎഫില്‍ നിന്നും രണ്ട് സീറ്റുകള്‍ ബിജെപിയില്‍ നിന്നും ഒരു സീറ്റ് ജനപക്ഷത്തില്‍ നിന്നും പിടിച്ചെടുത്ത് അവര്‍ കരുത്തുകാട്ടി. കൊല്ലം അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍ വാര്‍ഡ് 264 വോട്ടുകളുടെയും, എറണാകുളം നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശേരികവല 99 വോട്ടുകളുടെയും ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കനലാട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് 154 വോട്ടുകളുടെ ഭൂരിപക്ഷത്തിനും എല്‍ഡിഎഫ് പിടിച്ചെടുത്തു.

2020 ല്‍ പിസി ജോര്‍ജിന്‍റെ ജനപക്ഷം വിജയിച്ച പൂഞ്ഞാറില്‍ ഇക്കുറി അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ വാര്‍ഡില്‍ 12 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സിപിഎം സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബെമ്മണിയൂരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന എ.വി ഗോപിനാഥ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിപിഎമ്മിനെ പരാജയപ്പെടുത്തി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.

അതേസമയം കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്ത് സിപിഎം ശക്തികേന്ദ്രത്തില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ 17 വാര്‍ഡുകളിലും സിപിഎം വിജയിച്ച ഗ്രാമപഞ്ചായത്താണിത്. പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫില്‍ നിന്ന് ഒരു സീറ്റ് യുഡിഎഫ് പിടിച്ചെടുത്തതോടെ ഇവിടെ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും അംഗബലം ആറ് വീതമായി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.