തിരുവനന്തപുരം : സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേരിയ മേല്‍ക്കൈ. 15 സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് എട്ടിടത്തും യു.ഡി.എഫ് ഏഴിടത്തും വിജയിച്ചു.
എല്‍.ഡി.എഫിന്‍റെ നാല് സിറ്റിങ് സീറ്റുകളടക്കം അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് രാഷ്ട്രീയ നേട്ടം കൊയ്തു. എല്‍.ഡി.എഫ് യു.ഡി.എഫിന്‍റെ മൂന്ന് സിറ്റിങ് സീറ്റുകളും പിടിച്ചെടുത്തു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വയനാട് സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പാലിറ്റിയിലെ പഴേരി വാര്‍ഡ്, പത്തനംതിട്ട കലഞ്ഞൂര്‍വാര്‍ഡ്, എന്നിവയ്ക്ക് പുറമേ ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡും നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫ് നേടി.
മലപ്പുറം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍, കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാര്‍ഡ്, മാറാടി പഞ്ചായത്തിലെ ആറാം വാര്‍ഡ്, പിറവം നഗരസഭയിലെ അഞ്ചാം ഡിവിഷന്‍ എന്നിവയാണ് യു.ഡി.എഫ് എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തത്.
കൂടാതെ കഴിഞ്ഞ തവണ യു.ഡി.എഫ് വിമതന്‍ വിജയിച്ച കോട്ടയം എലിക്കുളം പഞ്ചായത്തിലെ 14ാം വാര്‍ഡ് കേരള കോണ്‍ഗ്രസ് (എം)നെ തോല്‍പ്പിച്ച് യു.ഡി.എഫ് പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പ് ഫലം
*
ജില്ല | പഞ്ചായത്ത് | വാര്‍ഡ് | മുന്നണി | സ്ഥാനാര്‍ഥി | ഭൂരിപക്ഷം |
കണ്ണൂര്‍ | ആറളം | പത്താം വാര്‍ഡ് | എല്‍.ഡി.എഫ് | യു.കെ.സുധാകരന്‍ | 137 |
വയനാട് | സുല്‍ത്താന്‍ ബത്തേരി (നഗരസഭ) | പഴേരി വാര്‍ഡ് | എല്‍.ഡി.എഫ് | എസ്.രാധാകൃഷ്ണന്‍ | 112 |
കോഴിക്കോട് | വളയം | കല്ലുനിര | എല്‍.ഡി.എഫ് | കെ ടി ഷബിന | 196 |
മലപ്പുറം | നിലമ്പൂര്‍ (ബ്ലോക്ക് പഞ്ചായത്ത്) | വഴിക്കടവ് (ഡിവിഷന്‍) | യു.ഡി.എഫ് | ഏലക്കാടന്‍ ബാബു | 238 |
മലപ്പുറം | ചെറുകാവ് | പത്താം വാര്‍ഡ് | യു.ഡി.എഫ് | കെ.വി.മുരളീധരന്‍ | 309 |
മലപ്പുറം | തലക്കാട് | പതിനഞ്ചാം വാര്‍ഡ് | എല്‍.ഡി.എഫ് | കെ.എം.സജ്‌ല | 204 |
മലപ്പുറം | വണ്ടൂര്‍ | ഒന്‍പതാം വാര്‍ഡ് | യു.ഡി.എഫ് | യു. അനില്‍കുമാര്‍ | 84 |
എറണാകുളം | വേങ്ങൂര്‍ | പതിനൊന്നാം വാര്‍ഡ് | എല്‍.ഡി.എഫ് | പി.വി. പീറ്റര്‍ | 214 |
എറണാകുളം | വാരപ്പെട്ടി | പതിമൂന്നാം വാര്‍ഡ് | യു.ഡി.എഫ് | ഷജി ബെസി | 362 |
എറണാകുളം | പിറവം (നഗരസഭ) | അഞ്ചാം ഡിവിഷന്‍ | യു.ഡി.എഫ് | സിനി ജോയ് | 205 |
കോട്ടയം | എലിക്കുളം | പതിനാലാം വാര്‍ഡ് | യു.ഡി.എഫ് | ജയിംസ് ചാക്കോ ജീരകത്ത് | 159 |
ആലപ്പുഴ | മുട്ടാര്‍ | അഞ്ചാം വാര്‍ഡ് | സമനില | ആന്റണി | 168 |
എറണാകുളം | മാറാടി | ആറാം വാര്‍ഡ് | യു.ഡി.എഫ് | രതീഷ് ചങ്ങാലിമറ്റം | 91 |
പത്തനംതിട്ട | കലഞ്ഞൂര്‍ | ഇരുപതാം വാര്‍ഡ് | എല്‍.ഡി.എഫ് | അലക്സാണ്ടര്‍ ഡാനിയേല്‍ | 323 |
തിരുവനന്തപുരം | നെടുമങ്ങാട് (നഗരസഭ) | പതിനാറാംകല്ല് വാര്‍ഡ് | എല്‍.ഡി.എഫ് | വിദ്യാവിജയന് | 94 |
കൂടുതല്‍ വായനക്ക്: 'ഡോക്‌ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടില്ല' ; സഭയിൽ വീണ ജോര്‍ജിന്‍റെ വിചിത്ര മറുപടി