ETV Bharat / state

ലോക്ക്ഡൗണിൽ വലഞ്ഞ് ബസ് ഓപ്പറേറ്റർമാർ; പറയാനുള്ളത് നഷ്‌ടക്കണക്കുകൾ - ലോക്ക്ഡൗൺ

പ്രതിദിനം 400 ഷെഡ്യൂളുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ സർവീസ് നടത്തുന്നത് 25 ഷെഡ്യൂളുകൾ മാത്രമാണ്.

bus operators in the time of lockdown  bus operators  lockdown  interstate bus service  bus service  ബസ് ഓപ്പറേറ്റർ  ലോക്ക്ഡൗൺ  ദീർഘദൂര ബസ് സർവീസ്
bus operators in the time of lockdown
author img

By

Published : Aug 5, 2021, 10:59 PM IST

തിരുവനന്തപുരം: ലോക്ക്ഡൗണിൽ പൂട്ട് വീണത് നിയന്ത്രണങ്ങളില്ലാതെ സംസ്ഥാനം കടന്നുപോയിരുന്ന സ്വകാര്യ ദീർഘദൂര ബസ് സർവീസുകൾക്ക് കൂടിയാണ്. കൊവിഡിനും ലോക്ക്ഡൗണിനും മുൻപ് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ നിന്ന് തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിദിന സർവീസുകൾ ഉണ്ടായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളും ഡീസൽ വിലവർധനവും ഒന്നിച്ചുവന്നപ്പോൾ വോൾവോ, സ്കാനിയ ബസുകൾക്ക് തത്കാലം മൈതാനങ്ങളിൽ ഒതുങ്ങി കിടക്കേണ്ട ഗതികേടാണ്.

പ്രതിദിനം 400 ഷെഡ്യൂളുകൾ വരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ സർവീസ് നടത്തുന്നത് 25 ഷെഡ്യൂളുകൾ മാത്രമാണ്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുറയാത്ത പശ്ചാത്തലത്തിൽ അയൽ സംസ്ഥാനങ്ങളിലെ അതിർത്തികളിൽ പരിശോധനയും കേരളത്തിൽ നിന്നുള്ളവർക്കുള്ള നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്. അതിർത്തി കടക്കാനുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ കടുപ്പമാക്കിയതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഐടി മേഖല വർക്ക് അറ്റ് ഹോമിലേക്ക് മാറിയതും ബിസിനസ് കോൺഫറൻസുകൾ ഓൺലൈൻ ആയതും യാത്രക്കാരുടെ എണ്ണം കുറയുന്നതിന് ആക്കം കൂട്ടി.

ഡീസൽ വില വർധനവിൽ വലഞ്ഞ് ബസ് ഉടമകൾ
ലോക്ക്ഡൗണിൽ വലഞ്ഞ് ബസ് ഓപ്പറേറ്റർമാർ; പറയാനുള്ളത് നഷ്‌ടക്കണക്കുകൾ

ഡീസൽ വില വർധനവ് കുറച്ചൊന്നുമല്ല ബസ് ഓപ്പറേറ്റർമാരെ വലച്ചത്. തിരുവനന്തപുരത്ത് നിന്ന് ഒരു സർവീസ് ബംഗ്ലൂരുവിലെത്തി മടങ്ങാൻ ഇപ്പോൾ 13000 രൂപയുടെ അധിക ഇന്ധനം വേണം. ഡീസൽ കൊള്ളവില മൂലം കേന്ദ്രസർക്കാർ നടപ്പാക്കിയ വൺ ഇന്ത്യ വൺ ടാക്‌സ് സംവിധാനത്തിന്‍റെ പ്രയോജനവും ബസ് ഓപ്പറേറ്റർമാർക്ക് ലഭിക്കാത്ത അവസ്ഥയാണ്.

പറയാൻ ഇനിയും നഷ്‌ടക്കണക്ക്

കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം സർവീസ് പുനഃരാരംഭിച്ചപ്പോൾ അടച്ച മുൻകൂർ നികുതിയും രണ്ടാം തരംഗം എത്തിയതോടെ നഷ്ടമായി. ജീവനക്കാർ മറ്റു പണികൾ തേടിപ്പോയി. ബുക്കിങ് ഏജൻസികൾ പ്രവർത്തിക്കുന്നില്ല. വായ്പകൾക്ക് മൊറട്ടോറിയം ലഭിച്ചില്ല. ചുരുക്കത്തിൽ ബസ് സർവീസ് വ്യവസായവും ഇതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരും പറഞ്ഞറിയിക്കാനാവാത്ത പ്രതിസന്ധിയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.