പത്തനംതിട്ട : തിരുവല്ലയില്‍ ദുരൂഹതയുണർത്തി പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുവല്ല കോയിപ്രം കടപ്ര സ്വദേശി ശശിധരന്‍ പിള്ളയാണ് മരിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
കഴുത്തില്‍ കുരുക്കിട്ട് മുറുക്കി നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടപ്ര കരിയിലമുക്കില്‍ വരാല്‍ച്ചാലിന് സമീപമുള്ള പറമ്പിൽ ഇന്ന് രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു.
also read: വാളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു
ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.