ETV Bharat / state

BSNL Cooperative Society fraud ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്; ഡെപ്യൂട്ടി ജനറല്‍ മാനേജറുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി - BSNL

മാസങ്ങളായിട്ടും പ്രതികളെ പിടികൂടാനാകാത്ത അന്വേഷണ സംഘത്തിന് കോടതിയുടെ രൂക്ഷ വിമർശനം

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്  ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് തട്ടിപ്പ്  BSNL INVESTMENT FRAUD  ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്  ബിഎസ്എന്‍എല്‍  BSNL  BSNL Engineers Cooperative Society Scam
BSNL Cooperative Society fraud
author img

By ETV Bharat Kerala Team

Published : Aug 25, 2023, 6:30 AM IST

തിരുവനന്തപുരം : ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് (BSNL ENGINEERS COOPERATIVE SOCIETY FRAUD) കേസില്‍ നാഗര്‍കോവില്‍ ബിഎസ്എന്‍എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരും സഹകരണ സംഘം വൈസ് പ്രസിഡന്‍റുമായ മിനിമോളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. ആറാം അഡിഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ വിഷ്‌ണുവാണ് ഹര്‍ജി തള്ളിയത്.

കേസില്‍ പ്രതിയുടെ നിര്‍ണ്ണായക പങ്ക് പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കോടതി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു. ഹര്‍ജിക്കാരി മാർച്ച് മാസത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇതേ കോടതി നേരത്തേ തള്ളിയിരുന്നു. ഹർജി പരിഗണിക്കവെ അന്വേഷണ സംഘത്തിന്‍റെ നിലപാടിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

അന്ന് ഹര്‍ജി തള്ളിയത് മുതല്‍ മൂന്ന് മാസം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ ആയില്ലേയെന്നും അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യകത ഇല്ലാത്തത് കൊണ്ടല്ലേ നിങ്ങള്‍ പ്രതിയെ പിടികൂടാതിരുന്നതെന്നും കോടതി ചോദിച്ചു. വീണ്ടും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ളത് കൊണ്ട് ജാമ്യം നല്‍കരുതെന്ന് എങ്ങനെ കോടതിയോട് ആവശ്യപ്പെടാനാകും എന്നായിരുന്നു അന്വേഷണ സംഘത്തോട് കോടതിയുടെ മറ്റൊരു ചോദ്യം.

250 കോടിയുടെ തട്ടിപ്പ് : നിക്ഷേപകര്‍ക്ക് വ്യാജ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ഉദ്ദേശം 250 കോടിയിലേറെ രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. മിനിമോള്‍ കേസിലെ പത്താം പ്രതിയാണ്. പ്രതികള്‍ക്കെതിരെ എഴുന്നൂറിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 1255 നിക്ഷേപകരില്‍ നിന്ന് 45 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പ്രാരംഭ അന്വേഷണത്തില്‍ കണ്ടെത്തിയത്.

വിശദമായ അന്വേഷണത്തിലാണ് കോടികള്‍ തട്ടിയെടുത്ത പ്രതികള്‍ തങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇഷ്‌ടക്കാരുടെയും പേരില്‍ നിരവധി വസ്‌തുക്കളും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലടക്കം നിക്ഷേപങ്ങളും നടത്തിയിരിക്കുന്നതായി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീന്‍ ഹാജരായി.

ALSO READ : 200ലേറെ കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്: ബിഎസ്എന്‍എല്‍ സഹകരണ സംഘം ഭാരവാഹികളുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

നേരത്തെ മാർച്ചിലും എഞ്ചിനീയേസ്‌ സഹകരണസംഘം ഭാരവാഹികളുടെ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. പ്രതികളെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്‌താല്‍ മാത്രമെ തട്ടിപ്പിന്‍റെ വ്യാപ്‌തി കണ്ടെത്താനാകൂ എന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചായിരുന്നു കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്.

പിന്നാലെ കേസിലെ പ്രധാന പ്രതിയും സൊസൈറ്റി പ്രസിഡന്‍റുമായ ഗോപിനാഥൻ നായരെ പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ ഗോപിനാഥന്‍ നായരെ കൊട്ടാരക്കരയില്‍ വച്ചാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. സംഘം സെക്രട്ടറി പ്രദീപിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.