തിരുവനന്തപുരം: ജില്ലയില്‍ 'ബ്രേക്ക് ദ ചെയിൻ' ബോധവത്കരണവുമായി പൊലീസ്. കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് വീടുകളിലെത്തി ഓർമ്മിപ്പിക്കുകയാണ് പൊലീസ്. നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിന്നുള്ള ഉദ്യോഗസ്ഥർ ബോധവത്കരണത്തിന്‍റെ ഭാഗമാകും. സാമൂഹ്യ അകലം കൃത്യമായി പാലിക്കുക, വീടുകളിൽ നിരീക്ഷണത്തിലുള്ളവർ മറ്റുള്ളവരുമായി ഇടപെടാതിരിക്കുക, സാനിറ്റൈസർ നിർബന്ധമാക്കുക തുടങ്ങി അടിസ്ഥാന നിർദേശങ്ങൾ ആവർത്തിച്ച് ഓർമ്മിപ്പിക്കുകയാണ് പൊലീസ്. സർക്കാർ പ്രഖ്യാപിച്ച അവധി വീട്ടിൽത്തന്നെ ചെലവഴിക്കണമെന്നും പൊലീസ് പറയുന്നു. 22 പൊലീസ് സ്റ്റേഷനുകളിൽ നിന്ന് 500 പൊലീസുകാരാണ് റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ ബോധവത്കരണവുമായെത്തിയത്.
തിരുവനന്തപുരത്ത് 'ബ്രേക്ക് ദ ചെയിൻ 'ബോധവത്കരണവുമായി പൊലീസ് - trivandrum
22 പൊലീസ് സ്റ്റേഷനുകളിൽ നിന്ന് 500 പൊലീസുകാരാണ് ജില്ലയില്‍ വീടുകളിലെത്തി ബോധവത്കരണം നല്‍കുന്നത്.