ETV Bharat / state

അതിർത്തിയിൽ സമ്പൂർണ അടച്ചിടൽ ; നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട് പൊലീസ്

author img

By

Published : Jan 9, 2022, 1:51 PM IST

അതിർത്തി ഗ്രാമങ്ങളിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് അത്യാവശ്യ യാത്രകൾക്ക് മാത്രം

covid spread tamilnadu  covid, tamilnadu border closed  no entry in borders tamilnadu  തമിഴ്‌നാട് കൊവിഡ് നിയന്ത്രണം  തമിഴ്‌നാട് അതിർത്തി അടച്ചു
അതിർത്തിയിൽ സമ്പൂർണ്ണ അടച്ചിടൽ; നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട് പൊലീസ്

തിരുവനന്തപുരം : ഒരിടവേളക്കുശേഷം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന അതിർത്തി ചെക്ക് പോസ്‌റ്റുകളിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട് സർക്കാർ ഞായറാഴ്‌ച പ്രഖ്യാപിച്ച സമ്പൂർണ അടച്ചിടലിന്‍റെ ഭാഗമായാണ് തീരുമാനം.

കളിയിക്കാവിള, ചെറുവാരക്കോണം, പളുകൽ, മത്തം പാല, ചെറിയകൊല്ല, പുലിയൂർ ശാല, നെട്ട, പനച്ചമൂട്, ആറുകാണി തുടങ്ങിയ ഇടങ്ങളിലാണ് ജില്ലയിൽ അതിർത്തി പങ്കിടുന്ന പ്രധാന ചെക്ക് പോസ്‌റ്റുകൾ.

ALSO READ: India Covid Updates | കൊവിഡ് കുതിക്കുന്നു ; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം

കഴിഞ്ഞ ഞായറാഴ്‌ച നെട്ട ചെക്പോസ്‌റ്റ്‌ കടന്ന് തൃപ്പരപ്പ് ഭാഗത്തേക്ക് നൂറുകണക്കിന് വിനോദസഞ്ചാരികൾ ആയിരുന്നു എത്തിയിരുന്നത്. ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. അവശ്യസാധനങ്ങൾക്ക് ഒഴികെ ഒരു വാഹനവും അനുവദിക്കുന്നില്ല. അവശ്യ സ്ഥാപനങ്ങൾ ഒഴികെ എല്ലാ കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്‌.

വിവാഹം, ആശുപത്രി, ചരക്ക് ഗതാഗതം, ശബരിമല തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കും, ദീർഘദൂര യാത്രക്കാർക്കും
യാത്രാനുമതി നിഷേധിച്ചിട്ടില്ല. വ്യക്തമായ രേഖകൾ നിർബന്ധമാണ്. അന്തർ സംസ്ഥാന കെഎസ്ആർടിസി ബസ് സർവീസുകളും നിർത്തിവച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.