തിരുവനന്തപുരം: നെടുമങ്ങാട് മുല്ലശ്ശേരി കല്ലയം തേറക്കോട് പാറക്കുളത്തിൽ യുവാവിന്‍റെ മൃതദ്ദേഹം കണ്ടെത്തി. കാട്ടാക്കട പൂഞ്ഞംകോട് ശ്രീകൃഷ്ണ വിലാസം ഹരികൃപയിൽ അനന്ദനാരായണന്‍റെ (24) മൃതദേഹമാണ് ലഭിച്ചത്. പാറക്കുളത്തിന് മുകളിൽ ആക്ടീവ സ്കൂട്ടർ കണ്ട പ്രദേശവാസി സംശയം തോന്നി കുളത്തിൽ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇയാളെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ മൂന്ന് ദിവസം മുൻപ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. യുവാവ് രണ്ടാഴ്ചയായി ഇവിടെ കറങ്ങി നടക്കുന്നുണ്ടെന്നും സ്ഥിരമായി പാറയുടെ മുകൾ വശത്ത് ഇരിക്കുന്നത് കണ്ടിട്ടുണ്ടെന്നും പ്രദേശ വാസികൾ പറയുന്നു.
ഇയാള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.