ETV Bharat / state

കരമനയാറ്റില്‍ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി ; മറ്റൊരാൾക്കായി തെരച്ചിൽ

author img

By

Published : Oct 16, 2022, 2:29 PM IST

ഇന്നലെ (ഒക്‌ടോബർ 15) വൈകിട്ടാണ് പട്ടം സെന്‍റ് മേരീസ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാർഥി ജിബിത്ത്, ഒന്‍പതാം ക്ലാസ് വിദ്യാർഥി നിരഞ്ജന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്

dead body of a student was found in Karamana river  Karamana river Thiruvananthapuram  Karamana river drown death  drowning death  student death Vattiyoorkavu  Vattiyoorkavu student drown death  പട്ടം സെന്‍റ് മേരീസ്  രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടത്  ജിബിത്ത്  നിരഞ്ജന്‍  കരമനയാറ്റില്‍ ഒഴുക്കിൽപെട്ട വിദ്യാർഥി  ഒഴുക്കിൽപെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  മറ്റൊരാൾക്കായി തെരച്ചിൽ  മുങ്ങിമരണം  വിദ്യാർത്ഥി മുങ്ങി മരിച്ചു  വിദ്യാർഥികൾ ഒഴുക്കിൽപെട്ടു  കരമനയാർ മുങ്ങിമരണം  കരമനയാറ്റില്‍ കാണാതായ വിദ്യാർഥി  കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കരമനയാറ്റില്‍ ഒഴുക്കിൽപെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾക്കായി തെരച്ചിൽ

തിരുവനന്തപുരം : കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഏഴാം ക്ലാസില്‍ പഠിക്കുന്ന നെട്ടയം പാപ്പാട് സ്വദേശി ജിബിത്തിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ (ഒക്‌ടോബർ 15) വൈകിട്ടാണ് പട്ടം സെന്‍റ് മേരീസ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ടത്.

ജിബിത്തിനോടൊപ്പം ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന നിരഞ്ജനാണ് ഒഴുക്കില്‍പ്പെട്ടത്. കുളിക്കാനും മീന്‍ പിടിക്കാനുമായി കൂട്ടുകാര്‍ക്കൊപ്പമെത്തിയതാണ് ഇരുവരും. ഇതിനിടയില്‍ കാല്‍ വഴുതി നദിയില്‍ വീഴുകയായിരുന്നു.

വിദ്യാർഥിയുടെ മൃതദേഹത്തിനായി തെരച്ചിൽ

നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍ കുട്ടികളെ കാണാതായി. ഇന്നലെ രാത്രി 8.30 വരെ ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്‌ധരും കുട്ടികള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ ഫയര്‍ഫോഴ്‌സിന്‍റെ മൂന്നംഗ സ്‌കൂബ ടീം തെരച്ചില്‍ പുനഃരാംഭിച്ചു.

ഇതിന് പിന്നാലെ 11 മണിയോടെയാണ് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെയാള്‍ക്കായി പരിശോധന തുടരുകയാണ്. ശക്തമായ അടിയൊഴുക്കാണ് ഇപ്പോഴും കരമനയാറ്റിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.