തിരുവനന്തപുരം: നെയ്യാറിൽ മൃതദേഹം കണ്ടെത്തി. 35 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നെയ്യാറ്റിൻകര പിരായിമൂട് ഭാഗത്താണ് നാട്ടുകാർ മൃതദേഹം കണ്ടത്. ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്‍റെ സ്ത്രീ സുഹൃത്ത് സുനിതയാണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് ഇരുവരും പിരാലിൻമുട്ടിൽ വാടകയ്ക്ക് വീടെടുത്ത് താമസം ആരംഭിച്ചത്. നെയ്യാറ്റിൻകര പൊലീസും ഫയർഫോഴ്‌സും ചേർന്ന് കരക്കെടുത്ത മൃതദേഹം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അത്തരത്തിലുള്ള വേഷവിധാനമാണ് സ്ത്രീയുടെ ശരീരത്തിൽ കണ്ടത്. നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.
നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി - നെയ്യാറിൽ 35 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
നെയ്യാറ്റിൻകര പൊലീസും ഫയർഫോഴ്‌സും ചേർന്ന് കരക്കെടുത്ത മൃതദേഹം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

തിരുവനന്തപുരം: നെയ്യാറിൽ മൃതദേഹം കണ്ടെത്തി. 35 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നെയ്യാറ്റിൻകര പിരായിമൂട് ഭാഗത്താണ് നാട്ടുകാർ മൃതദേഹം കണ്ടത്. ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്‍റെ സ്ത്രീ സുഹൃത്ത് സുനിതയാണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് ഇരുവരും പിരാലിൻമുട്ടിൽ വാടകയ്ക്ക് വീടെടുത്ത് താമസം ആരംഭിച്ചത്. നെയ്യാറ്റിൻകര പൊലീസും ഫയർഫോഴ്‌സും ചേർന്ന് കരക്കെടുത്ത മൃതദേഹം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അത്തരത്തിലുള്ള വേഷവിധാനമാണ് സ്ത്രീയുടെ ശരീരത്തിൽ കണ്ടത്. നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.
TAGGED:
ആളെ തിരിച്ചറിഞ്ഞിട്ടില്ല