ETV Bharat / state

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വന്‍ പൊലീസ് സന്നാഹം ; ഇന്നും കരിങ്കൊടി പ്രതിഷേധം

ക്ലിഫ് ഹൗസ് മുതല്‍ ഇഎംഎസ് അക്കാദമി വരെയുള്ള റോഡില്‍ ഇരുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചത്

author img

By

Published : Jun 14, 2022, 2:11 PM IST

മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി പ്രതിഷേധം  കരിങ്കൊടി പ്രതിഷേധം  സംസ്ഥാനം ഒട്ടാകെ കരിങ്കൊടി പ്രതിഷേധം  മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം  Black flag protest against the Chief Minister even today  Black flag protest  protest against the Chief Minister pinarayi vijayan
മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം : കര്‍ശന സുരക്ഷയ്ക്കിടയില്‍ മുഖ്യമന്ത്രിക്ക് നേരെ ചൊവ്വാഴ്‌ചയും കരിങ്കൊടി പ്രതിഷേധം. വിളപ്പില്‍ശാല ഇ.എം.എസ്. അക്കാദമിയില്‍ നവകേരള വികസന ശില്‍പശാല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. കുണ്ടമണ്‍കടവിലും പേയാട് ജംഗ്ഷനിലും വിളപ്പില്‍ശാല ജംഗ്ഷനിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

also read: കറുത്ത വസ്‌ത്രത്തിലെത്തി ക്ലിഫ് ഹൗസിന് മുന്നില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം ; അറസ്റ്റ്

മുഖ്യമന്ത്രി മടങ്ങുമ്പോഴാണ് വിളപ്പില്‍ശാലയില്‍ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. അദ്ദേഹത്തിന്‍റെ വാഹനവ്യൂഹത്തിലുള്ള പൊലീസുകാരാണ് പ്രതിഷേധക്കാരെ വഴികളില്‍ നിന്ന് നീക്കിയത്. ക്ലിഫ് ഹൗസ് മുതല്‍ ഇഎംഎസ് അക്കാദമി വരെയുള്ള റോഡില്‍ നാല് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം പൊലീസുകാരെ വിന്യസിച്ചാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരുന്നത്. എന്നിട്ടും പ്രതിഷേധങ്ങള്‍ അരങ്ങേറി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.