ETV Bharat / state

ലോക്‌ ഡൗണ്‍ വിലക്ക് ലംഘിച്ച് കെ.സുരേന്ദ്രന്‍ തിരുവനന്തപുരത്ത്

വ്യാഴാഴ്‌ച കോഴിക്കോട് നിന്നും സ്വന്തം കാറില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ തിരുവനന്തപുരത്തെത്തിയത് വിവാദത്തിലേക്ക്.

ലോക്‌ ഡൗണ്‍ സുരേന്ദ്രന്‍  bjp state president k surendran  ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍  സുരേന്ദ്രന്‍ ലോക്‌ ഡൗണ്‍ ലംഘനം  കൊറോണ സ്‌പെഷ്യല്‍ പാസ്  സംസ്ഥാന പൊലീസ് മേധാവി
ലോക്‌ ഡൗണ്‍ വിലക്ക് ലംഘിച്ച് കെ.സുരേന്ദ്രന് തിരുവനന്തപുരത്ത്
author img

By

Published : Apr 3, 2020, 12:06 PM IST

തിരുവനന്തപുരം: ലോക്‌ ഡൗണ്‍ വിലക്ക് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തെത്തി. വ്യാഴാഴ്‌ച കോഴിക്കോട് നിന്നും സ്വന്തം കാറിലാണ് സുരേന്ദ്രന്‍ തിരുവനന്തപുരത്തെത്തിയത്. സംസ്ഥാന പൊലീസ് മേധാവി നല്‍കിയ കൊറോണ സ്‌പെഷ്യല്‍ പാസിലാണ് സുരേന്ദ്രന്‍ തിരുവനന്തപുരം വരെ തടസമില്ലാതെ എത്തിയത്.

എന്നാല്‍ കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്‌ ഡൗണിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിഐപികളും എല്ലാ യാത്രകളും ഒഴിവാക്കിയാണ് ലോക്‌ ഡൗണിനോട് സഹകരിക്കുന്നത്. രാഷ്‌ട്രീയ നേതാക്കള്‍ അവര്‍ നിലവിലുള്ള തുടരുന്ന ജില്ലകളില്‍ തന്നെ തുടരുകയാണ്. ഇതെല്ലാം ലംഘിച്ചാണ് സുരേന്ദ്രന്‍ ഏപ്രില്‍ രണ്ടിന് കോഴിക്കോട് നിന്നും തിരുവനന്തപുരത്തെത്തിയത്. സ്വന്തം പാര്‍ട്ടിക്കാരനായ പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ കൂടിയാണ് സുരേന്ദ്രന്‍ കാറ്റില്‍ പറത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. എന്തുമാകാമെന്നതാണ് ബിജെപിയുടെ നിലപാടെന്നായിരുന്നു സംഭവത്തെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.