ETV Bharat / state

ശിവൻകുട്ടിയെ പൂജപ്പുര ജയിലെത്തിക്കാനാണ് ശ്രമമെന്ന് കെ സുരേന്ദ്രൻ - കെ സൂരേന്ദ്രൻ

മന്ത്രി വി ശിവൻകുട്ടിയും ബിജെപിയും തമ്മിലെ വാക്പോര് തുടുരുന്നു. ശിവൻകുട്ടിയെ നേമത്ത് കാലുകുത്തിക്കില്ലെന്നതിന് മറുപടിയായി താൻ പൂജപ്പുരയില്‍ വന്ന് ചായ കുടിച്ചുവെന്ന് ശിവൻകുട്ടി പറഞ്ഞു. ഇതിനോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തി

k surendran  v sivankutty  bjp protest against sivankutty  ശിവൻകുട്ടിയെ പരിഹസിച്ച് കെ സൂരേന്ദ്രൻ  കെ സൂരേന്ദ്രൻ  ശിവൻകുട്ടിക്കതിരെ ബിജെപി സമരം
കെ സുരേന്ദ്രൻ
author img

By

Published : Aug 3, 2021, 7:01 PM IST

Updated : Aug 3, 2021, 8:51 PM IST

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയെ പൂജപ്പുര ജയിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. ശിവൻകുട്ടിയെ നേമത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന ബിജെപി ജില്ല പ്രസിഡന്‍റ് വിവി രാജേഷിന്‍റെ പ്രസ്‌താവനയ്ക്ക് മറുപടിയായി താൻ പൂജപ്പുരയിൽ പോയി ചായ കുടിച്ചുവെന്ന് മന്ത്രി മറുപടി നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് പൂജപ്പുരയിൽ ശിവൻകുട്ടിയെ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന സുരേന്ദ്രന്‍റെ പ്രസ്താവന.

ശിവൻകുട്ടിയെ പൂജപ്പുര ജയിലെത്തിക്കാനാണ് ശ്രമമെന്ന് കെ സുരേന്ദ്രൻ

ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ നിയമസഭാ മാർച്ചിലാണ് സുരേന്ദ്രന്‍റെ പ്രതികരണം ആരോഗ്യമന്ത്രി വീണ ജോർജ് മന്ത്രിപ്പണിക്ക് പറ്റിയ ആളല്ലെന്നും വാർത്ത വായിക്കാനാണ് നല്ലതെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം കനത്ത പരാജയമാണ്.മന്ത്രിമാരായ എ കെ ശശീന്ദ്രനും വി ശിവൻകുട്ടിയും രാജിവയ്‌ക്കേണ്ടവരാണ്. കുറ്റവാളികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Last Updated : Aug 3, 2021, 8:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.