തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ 1621 വ്യാജ വോട്ടർമാർ എന്ന് ബിജെപി. ഇത് സംബന്ധിച്ച് കെ .സുരേന്ദ്രന്‍റെ പേരിൽ സംസ്ഥാന നേതൃത്വം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണക്ക് പരാതി നൽകി.
1621 പേരിൽ 1121 വോട്ട് ഇരട്ടിപ്പ് ഉള്ളതായും 500 എണ്ണം മഞ്ചേശ്വരത്തിന് പുറത്തുള്ളവരെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് എസ്.സുരേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താനുള്ള ഇത്തരം നീക്കം ഇടത് വലതു മുന്നണികളുടെ ദയനീയമായ രാഷ്ട്രീയ പാപ്പരത്തമാണെന്നും സുരേഷ് പറഞ്ഞു.