ETV Bharat / state

'മേയറുടേത് സത്യപ്രതിജ്ഞാലംഘനം, നഗരസഭ ഭരണസമിതി പിരിച്ചു വിടണം': വി വി രാജേഷ് - സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം കോര്‍പറേഷനിലെ ആരോഗ്യ വിഭാഗത്തില്‍ താത്കാലിക നിയമനത്തിനായി സിപിഎമ്മിനോട് ലിസ്റ്റ് ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ അയച്ച കത്ത് ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ്. സംഭവത്തില്‍ ബിജെപി ഇന്ന് മുതൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കും എന്നും വി വി രാജേഷ് പറഞ്ഞു

BJP planning to protest against Mayor letter  BJP Leader VV Rajesh about Arya Rajendran letter  BJP Leader VV Rajesh  Arya Rajendran letter  Arya Rajendran  തിരുവനന്തപുരം മേയറുടേത് സത്യപ്രതിജ്ഞാലംഘനം  വി വി രാജേഷ്  മേയര്‍ ആര്യ രാജേന്ദ്രന്‍  ബിജെപി  സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ  ആനാവൂർ നാഗപ്പൻ
'തിരുവനന്തപുരം മേയറുടേത് സത്യപ്രതിജ്ഞാലംഘനം, നഗരസഭ ഭരണസമിതി പിരിച്ചു വിടണം': വി വി രാജേഷ്
author img

By

Published : Nov 5, 2022, 1:15 PM IST

Updated : Nov 5, 2022, 1:29 PM IST

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ നടത്തിയത് സത്യപ്രതിജ്ഞാലംഘനമെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ്. കോര്‍പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ 295 താത്കാലിക നിയമനത്തിനായി സിപിഎമ്മിനോട് ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ കത്ത് ഞെട്ടിപ്പിക്കുന്നതാണെന്നും വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കത്തയച്ചത് മേയറല്ലെങ്കിൽ പൊലീസിനെ സമീപിക്കാൻ വി വി രാജേഷ് വെല്ലുവിളിച്ചു.

വി വി രാജേഷ് പ്രതികരിക്കുന്നു

കളിപ്പാവകളെ കോർപറേഷൻ തലപ്പത്ത് കൊണ്ട് വന്ന് തട്ടിപ്പിനുള്ള നീക്കമാണ് നടക്കുന്നത്. നഗരസഭയിൽ പ്രത്യക്ഷ പ്രതിഷേധത്തിന് തുടക്കം കുറിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകും. പാർട്ടിക്കാരെ തിരുകി കയറ്റാനുള്ള കേന്ദ്രമായി നഗരസഭ മാറുന്നു. ഭരണ സമിതി പിരിച്ചുവിടണം.

വിഷയത്തിൽ ബിജെപി ഇന്ന് മുതൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കും. സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്ഥാനം മാറാത്തത് സംശയമാണ്. പല കേന്ദ്രങ്ങളിൽ നിന്നും കൈക്കൂലി ലഭിക്കുന്നു. ഇതാണ് സ്ഥാനമാനങ്ങൾ മാറാതെ തുടരുന്നത്.

വർഷങ്ങളായി തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്ന കരാർ നിയമനം പാർട്ടിക്കാർക്ക് വേണ്ടിയാണ്. നിയമനം ലഭിച്ചവർ പാർട്ടി പരിപാടിക്ക് പോകുന്നു. ജോലി ചെയ്യാന്‍ ആളില്ല. സിപിഎം നേതാക്കളുടെ ഇംഗിതം നടപ്പിലാക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ കളിപ്പാവകളെ നിയമിക്കുന്നുവെന്നും വി വി രാജേഷ് കുറ്റപ്പെടുത്തി.

കോര്‍പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ 295 താത്കാലിക നിയമനത്തിനായി സിപിഎമ്മിനോട് ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ കത്താണ് പുറത്തുവന്നത്. ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ നിയമനത്തിനുള്ള മുന്‍ഗണന ലിസ്റ്റുള്ളവരുടെ പട്ടിക ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് കത്ത് പുറത്തായത്.

Also Read: സഖാവേ ഒഴിവുണ്ട്, ആളുണ്ടോ? സിപിഎം ജില്ല സെക്രട്ടറിയ്ക്ക് തിരുവനന്തപുരം മേയറുടെ കത്ത്

Last Updated : Nov 5, 2022, 1:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.