ETV Bharat / state

കച്ചവടം പറഞ്ഞ് രാജഗോപാല്‍ വെട്ടിലായി ബിജെപി

വോട്ടുകച്ചവടം നടക്കുന്നുണ്ടെന്നും നേരത്തെ നടന്നിട്ടുണ്ടെന്നും പറഞ്ഞ് ഒ രാജഗോപാല്‍ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ തന്നെ പരസ്യമായി രംഗത്ത് എത്തിയതാണ് ഇത്തവണത്തെ പ്രത്യേകത. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഎം ഉയർത്തിക്കൊണ്ടുവന്ന ആരോപണത്തിനാണ് ഒ രാജഗോപാല്‍ സ്ഥിരീകരണം നടത്തിയത്.

O Rajagopal
കച്ചവടം പറഞ്ഞ് രാജഗോപാല്‍ വെട്ടിലായി ബിജെപി
author img

By

Published : Mar 18, 2021, 1:25 PM IST

കേരളത്തിലെ ബിജെപിക്ക് ഒ രാജഗോപാല്‍ ആരാണെന്ന് ചോദിച്ചാല്‍ എല്ലാമെല്ലാമാണ്... ബിജെപിക്ക് നിയമസഭയില്‍ ഒരു അക്കൗണ്ട് തുറക്കാൻ വർഷങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പോരാട്ടം നടത്തിയിട്ടും കഴിയാതെ വന്നപ്പോൾ ഒ രാജഗോപാലാണ് അത് നേടിയെടുത്തത്. 2016ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ നിന്ന് കേരളത്തിലെ ആദ്യ ബിജെപി എംഎല്‍എയായി ഒ രാജഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കേരളത്തിലെ ബിജെപിക്ക് ലഭിച്ച മൈലേജ് ചെറുതല്ല. അഞ്ച് വർഷം കഴിഞ്ഞ് വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് കൂടി വരുമ്പോൾ ഒ രാജഗോപാല്‍ മത്സര രംഗത്തില്ല. നേമത്ത് ബിജെപി സ്ഥാനാർഥിയായി മിസോറാം മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മരം രാജശേഖരനാണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ സജീവമല്ലെങ്കിലും അഭിപ്രായ പ്രകടനങ്ങളുമായി ഒ രാജഗോപാല്‍ കേരളത്തിന്‍റെ പൊതു മണ്ഡലത്തില്‍ സജീവമാണ്. കേരളത്തില്‍ ഏത് തെരഞ്ഞെടുപ്പിലും ഉയർന്നു വരുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്നാണ് വോട്ടുകച്ചവടം. അത് കോൺഗ്രസും സിപിഎമ്മും ബിജെപിയും പരസ്‌പരം ഉന്നയിക്കുന്നതാണ് പതിവ് രീതി.

ഇത്തവണ പതിവില്‍ നിന്ന് ചെറിയൊരു വ്യത്യാസമുണ്ടായി. വോട്ടുകച്ചവടം നടക്കുന്നുണ്ടെന്നും നേരത്തെ നടന്നിട്ടുണ്ടെന്നും പറഞ്ഞ് ഒ രാജഗോപാല്‍ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ തന്നെ പരസ്യമായി രംഗത്ത് എത്തിയതാണ് ഇത്തവണത്തെ പ്രത്യേകത. മുൻ കാലങ്ങളില്‍ വെറും ആരോപണ പ്രത്യാരോപണമായിരുന്നത് ഇന്ന് പരസ്യ സമ്മതമായി മാറിയിരിക്കുന്നു. കോൺഗ്രസ് -ലീഗ്- ബിജെപി സഖ്യം ഉണ്ടായിട്ടുണ്ടെന്നും മലബാർ മേഖലയില്‍ അത് ശക്തമായിരുന്നുവെന്നും ഒ രാജഗോപാല്‍ പറഞ്ഞു. നേതൃത്വത്തിന്‍റെ അനുമതിയോടെ പ്രാദേശിക തലത്തിലായിരുന്നു ധാരണയെന്നും ഒ രാജഗോപാല്‍ പറഞ്ഞു. പ്രായോഗിക രാഷ്ട്രീയത്തില്‍ അഡ്‌ജസ്റ്റ്മെന്‍റ് വേണ്ടി വരും. അഡ്‌ജസ്റ്റ്മെന്‍റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ലെന്നും രാജഗോപാല്‍ പറയുന്നുണ്ട്.

എല്‍ഡിഎഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ബാലശങ്കറിന്‍റെ ആരോപണം നിഷേധിച്ച രാജഗോപാല്‍ ബാലശങ്കർ ആരോ പറയുന്നത് ഏറ്റു പറയുകയാണെന്നും പറഞ്ഞു. ഇതോടെ ബിജെപി ശരിക്കും പ്രതിരോധത്തിലായി. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഎം ഉയർത്തിക്കൊണ്ടുവന്ന ആരോപണത്തിനാണ് ഒ രാജഗോപാല്‍ സ്ഥിരീകരണം നടത്തിയത്.

മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകൂടാൻ കാരണം കോൺഗ്രസ്-ലീഗ്-ബിജെപി ധാരണയാണെന്നും ഒ രാജഗോപാല്‍ പറഞ്ഞിരുന്നു. എന്തായാലും വർഷങ്ങളായി തുടരുന്ന വോട്ടുകച്ചവടം എന്ന ആരോപണത്തിന് ഇതോടെ ബിജെപിയില്‍ നിന്ന് പരസ്യ സ്ഥിരീകരണമായി.

ഒ രാജഗോപാലിന്‍റെ തലമുറയില്‍ പെട്ട കെ രാമൻപിള്ള, പിപി മുകുന്ദൻ അടക്കമുള്ള നേതാക്കൾ ഇപ്പോൾ സംസ്ഥാന ബിജെപിയില്‍ സജീവമല്ല. വോട്ടുകച്ചവടം നടന്നിട്ടുണ്ടെന്ന് വർഷങ്ങൾക്ക് മുൻപ് പരസ്യമായി പറഞ്ഞവരാണ് കെ രാമൻ പിള്ളയും പിപി മുകുന്ദനും അടക്കമുള്ളവർ. പക്ഷേ അതൊന്നും രാജഗോപാല്‍ പറഞ്ഞതിനോളം വരില്ല. ഏറ്റവും ഒടുവില്‍ നിലവില്‍ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എംടി രമേശും അക്കാര്യം സമ്മതിച്ചു. രാജഗോപാല്‍ പറഞ്ഞ സഖ്യം സഖ്യം രഹസ്യമല്ലെന്നും കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിരുന്നു എന്നും രമേശ് കോഴിക്കോട്ട് പറഞ്ഞു. പക്ഷേ അത് പരാജയപ്പെട്ട സഖ്യമാണെന്നാണ് എംടി രമേശിന്‍റെ നിലപാട്. അതോടൊപ്പം ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന് സിപിഎമ്മുമായി സഖ്യമുണ്ടായിരുന്നു എന്നും രമേശ് പറയുന്നുണ്ട്. ബിജെപി നേതാവായിരുന്ന കെജി മാരാരുടെ തെരഞ്ഞെടുപ്പ് ഏജന്‍റായിരുന്നു പിണറായി വിജയൻ എന്ന് ഒരു പടി കൂടി കടന്നാണ് എംടി രമേശിന്‍റെ ആരോപണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.