തിരുവനന്തപുരം: നഗരസഭയിലെ വീട്ടുകരം അഴിമതിക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിരാഹാര സമരം തുടങ്ങി. ദിവസങ്ങളായി ഈ ആവശ്യമുന്നയിച്ച് കൗൺസിൽ ഹാളിൽ തുടരുന്ന സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നിരാഹാരം. മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ സമരം ഉദ്ഘാടനം ചെയ്തു.
ALSO READ: വീട്ടുകരം അഴിമതി : വെട്ടിപ്പ് ശരിവച്ച് തിരുവനന്തപുരം നഗരസഭ സെക്രട്ടറിയുടെ റിപ്പോർട്ട്
മുഖ്യമന്ത്രി മുതൽ ശിപായി വരെ അഴിമതിക്കാരാണെന്നും സിപിഎം പണമുണ്ടാക്കിയത് പ്രളയ ഫണ്ട് തട്ടിപ്പ് അടക്കമുള്ള അഴിമതികളിലൂടെയാണെന്നും കുമ്മനം ആരോപിച്ചു. എകെജി സെൻ്ററിൽ നിന്നുള്ള നിർദേശാനുസരണമാണ് പൊലീസ് പ്രവർത്തിക്കുന്നത്. വീട്ടുകരം തട്ടിപ്പിൽ പ്രതികളെ അറിയാമെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസിന് ആകുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.