തിരുവനന്തപുരം: സ്വതന്ത്ര സ്ഥാനാർഥിയുടെ പ്രവർത്തകനായ വിമുക്ത ഭടനെ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായി പരാതി. തിരുവനന്തപുരം കോർപറേഷനിൽ കാലടി വാർഡിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനെതിരെയാണ് പരാതി. കാലടി സ്വദേശിയായ കെ വിക്രമൻ നായരുടെ പരാതിയിൽ ഫോർട്ട് പൊലീസ് കേസെടുത്തു. വാർഡിലെ സ്വതന്ത്രസ്ഥാനാർഥിക്കായി ഇദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ 10 ന് വൈകിട്ട് ഇളംതെങ്ങ് ജംഗ്ഷൻ മുതൽ കാലടി വരെ ബൈക്കിൽ പിന്തുടർന്ന് അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
വിമുക്ത ഭടനെ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായി പരാതി - ബിജെപി പ്രവർത്തകർ
തിരുവനന്തപുരം കോർപറേഷനിൽ കാലടി വാർഡിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനെതിരെയാണ് പരാതി.
![വിമുക്ത ഭടനെ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായി പരാതി BJP activists threaten വിമുക്ത ഭടൻ ബിജെപി പ്രവർത്തകർ army officer](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9849899-thumbnail-3x2-pp.jpg?imwidth=3840)