ETV Bharat / state

അനുപമയെ അച്ഛൻ ചതിച്ചത് ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത് - അനുപമ

കുഞ്ഞിന്‍റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍റെ പേരിന്‍റെ സ്ഥാനത്ത് ജയകുമാര്‍ എന്ന തെറ്റായ പേരും വിലാസവുമാണ് നല്‍കിയിരിക്കുന്നത്

birth certificate  ശിശുക്ഷേമ സമിതി  ജനന സര്‍ട്ടിഫിക്കറ്റ്  അമ്മയറിയാതെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചു  നെയ്യാര്‍ മെഡിസിറ്റി  tampered  ജയചന്ദ്രൻ  അനുപമ  ആനാവൂര്‍ നാഗപ്പൻ
കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച സംഭവം; ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി നടത്തിയതായി കണ്ടെത്തൽ
author img

By

Published : Oct 22, 2021, 5:15 PM IST

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച സംഭവത്തില്‍ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി. കുഞ്ഞിന്‍റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍റെ പേരിന്‍റെ സ്ഥാനത്ത് തെറ്റായ പേരും വിലാസവുമാണ് നല്‍കിയിരിക്കുന്നത്.

കാട്ടക്കട നെയ്യാര്‍ മെഡിസിറ്റിയിലായിരുന്നു അനുപമയുടെ പ്രസവം നടന്നത്. കാട്ടാക്കട പഞ്ചായത്തില്‍ നിന്നും ലഭിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അനുപമയുടെ കുട്ടിയുടെ അച്ഛന്‍റെ പേര് സി. ജയകുമാറെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഹിണി നിവാസ്, എം.ആര്‍എ, മണക്കാട് എന്ന വിലാസമാണ് രേഖകളില്‍ നല്‍കിയിരിക്കുന്നത്.

അനുപമയുടെ അച്ഛന്‍റെ പേര് ജയചന്ദ്രനെന്നാണ്. ഈ പേരില്‍ ചെറിയ മാറ്റം വരുത്തി ജയകുമാര്‍ എന്നാക്കി. ഇത്തരമൊരു വിലാസം മണക്കാട് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ജനിച്ചത് ആണ്‍കുഞ്ഞാണെന്ന് ഈ രേഖയില്‍ നിന്ന് വ്യക്തമായി.

ALSO READ : "ഓര്‍മിക്കാൻ വയ്യ ദുരിതകാലം, കുഞ്ഞിനെ തിരിച്ചുകിട്ടും", പ്രതീക്ഷയോടെ അനുപമ: പ്രത്യേക അഭിമുഖം

പ്രസവത്തിനായി അനുപമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ളള ഗൂഡാലോചന വ്യക്തമാക്കുന്നതാണ് വ്യാജപേരും വിലാസവും നല്‍കിയുള്ള രജിസ്ട്രേഷന്‍. സിപിഎം നേതാവായ പിതാവ് ജയചന്ദ്രന്‍റെ സ്വാധീനത്തിലാണ് ഇത്തരം പ്രവർത്തികൾ നടന്നതെന്നാണ് ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.