ETV Bharat / state

"തൃക്കാക്കരയിലെ ജനവിധി പാഠമാകണം" സര്‍ക്കാരിനെതിരെ ബിനോയ് വിശ്വം - തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം

ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയമാണ് സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കേണ്ടതെന്നും രാജ്യസഭ എംപിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

thrikkakara by election poll result  thrikkakara by election  binoy viswam on thrikkakara by election  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം  രാജ്യസഭ എംപി ബിനോയ് വിശ്വം
"തൃക്കാക്കരയിലെ ജനവിധി പാഠമാകണം" സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിനോയ് വിശ്വം
author img

By

Published : Jun 4, 2022, 1:01 PM IST

Updated : Jun 4, 2022, 2:13 PM IST

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് ബിനോയ്‌ വിശ്വം. 'തൃക്കാക്കര പാഠമാകണം. വികസനം ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം'. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയമാണ് സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കേണ്ടതെന്നും രാജ്യസഭ എംപി കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിനോയ്‌ വിശ്വം എം പി മാധ്യമങ്ങളോട് സംസാരിക്കുന്നു

കെ റെയില്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ രീതിക്കെതിരെ പാര്‍ട്ടി വേദികളില്‍ നേരത്തേയും വിമര്‍ശനം ഉന്നയിച്ചിരുന്ന നേതാവാണ് ബിനോയ്‌ വിശ്വം. അതിക്രമിച്ച് കയറി കുറ്റിയിടുന്നത് ഇടത് ശൈലിയല്ലെന്നും നേരത്തെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്‍റെ മുന്‍നിലപാടുകള്‍ വീണ്ടും പരസ്യമായി അവതരിപ്പിച്ചിരിക്കുകയാണ് ബിനോയ്‌ വിശ്വം എംപി.

Last Updated : Jun 4, 2022, 2:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.