തിരുവനന്തപുരം : കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ബൈക്ക് യാത്രികന്‍റെ മർദനം. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ബിജു കുമാറിനാണ് മർദനമേറ്റത്. ഡ്രൈവറെ മർദിച്ച കട്ടക്കോട് അജി ഭവനിൽ അജിയെ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഴിച്ചൽ കാഞ്ഞിരംമൂട് പാമ്പരംകാവിൽ വച്ചായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും കാട്ടാക്കട നെയ്യാർഡാം കൂട്ടപ്പുവിലേക്ക് പോകുന്ന കാട്ടാക്കട ഡിപ്പോയിലെ ബസിലാണ് അക്രമണം നടന്നത്. കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയായിരുന്നു ഡ്രൈവറെ മർദിച്ചത്.
ALSO READ:തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് നാലംഗ സംഘം, ജീവനക്കാരെ മര്‍ദിച്ചു
യാത്രക്കാരും ജീവനക്കാരും ചേർന്ന് പിടികൂടിയ അക്രമിയെ നെയ്യാർഡാം പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. ദിവസങ്ങൾക്ക് മുൻപാണ് വിളപ്പിൽശാലയിൽ ബസ് തടഞ്ഞുനിർത്തി കഞ്ചാവ് മാഫിയ സംഘം ഡ്രൈവറെയും കണ്ടക്‌ടറേയും ക്രൂരമായി മർദിച്ചത്.