തിരുവനന്തപുരം: കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായി ബിജുപ്രഭാകർ ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് 2.30 ന് കെഎസ്ആർടിസി ആസ്ഥാനത്തെത്തി എംഡിയുടെ ചുമതല ഏറ്റെടുക്കും. നിലവിൽ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയാണ് ബിജുപ്രഭാകർ. ഇതോടൊപ്പം കെഎസ്ആർടിസി എംഡിയുടെ അധിക ചുമതല കൂടിയാണ് മന്ത്രിസഭായോഗം നൽകിയിരിക്കുന്നത്. സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയെ സംരക്ഷിക്കുക എന്ന ദൗത്യമാണ് ബിജുപ്രഭാകറിനുള്ളത്.
കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ ഉടൻ ഇടപെടൽ വേണം. 2017 ലോട്ടറി പ്രതിസന്ധികാലത്ത് കാരുണ്യ ലോട്ടറി എന്ന വിജയകരമായ പദ്ധതിക്ക് രൂപം നൽകിയത് അന്നത്തെ ലോട്ടറി ഡയറക്ടറായിരുന്ന ബിജു പ്രഭാകർ ആയിരുന്നു. കെഎസ്ആർടിസിയും ഇതുപോലൊരു സ്വപ്ന പദ്ധതി ബിജു പ്രഭാകറിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.