ETV Bharat / state

Cycle-Track | ശ്വാസംമുട്ടാതിരിക്കാൻ തലസ്ഥാനത്തിന് വേണം സ്ഥിര സൈക്കിൾപ്പാത ; ആവശ്യവുമായി സൈക്കിൾ പ്രേമികൾ

0.9 മീറ്റർ മാത്രമാണ് നിലവിലത്തെ സൈക്കിൾ ട്രാക്കിന്‍റെ(Cycle track) വീതി. ഒറ്റയ്ക്കും കൂട്ടായും നിരവധി പേരാണ് നഗരത്തിലെ സൈക്കിൾ ട്രാക്ക് ഉപയോഗിക്കുന്നത്(Cycle track in thiruvananthapuram)

cycle track in Thiruvananthapuram city  cycle track  cycle track in Thiruvananthapuram city news  Bicycle lovers news  Bicycle news  Indus Cycling embassy  Indus Cycling embassy news  cycle brigade  cycle brigade news  സൈക്കിൾപ്പാത  സൈക്കിൾപ്പാത വാർത്ത  തിരുവനന്തപുരം സൈക്കിൾപ്പാത  തിരുവനന്തപുരം സൈക്കിൾപ്പാത വാർത്ത  സൈക്കിൾ ട്രാക്ക്  ആസാദി കാ അമൃത് മഹോത്സവ്  തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം നഗരസഭ വാർത്ത  സ്‌മാർട് സിറ്റി ലിമിറ്റഡ്
ശ്വാസംമുട്ടാതിരിക്കാൻ വേണം തലസ്ഥാനത്തിന് സൈക്കിൾപ്പാത; ആവശ്യവുമായി സൈക്കിൾ പ്രേമികൾ
author img

By

Published : Nov 18, 2021, 10:37 PM IST

തിരുവനന്തപുരം : നഗരത്തിലെ താത്കാലിക സൈക്കിൾ ട്രാക്ക്(Temporary Cycle Track) സ്ഥിരമായി നിലനിർത്തണമെന്ന ആവശ്യവുമായി സൈക്കിൾ പ്രേമികൾ. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നഗരസഭയും(Thiruvananthapuram corporation) സ്‌മാർട്ട് സിറ്റി ലിമിറ്റഡും(Smart City Ltd.) ചേർന്ന് ആസാദി കാ അമൃത് മഹോത്സവിൻ്റെ(Azadi ka Amrit Mahotsav) ഭാഗമായി സംഘടിപ്പിച്ച റാലിക്കായാണ് താത്‌കാലിക ട്രാക്ക് ഒരുക്കിയത്. വീണുകിട്ടിയ അവസരം മുതലാക്കി തലസ്ഥാനത്തെ സൈക്കിൾ(Bicycle) പ്രേമികൾ ഒറ്റയ്ക്കും കൂട്ടായും എല്ലാദിവസവും ഈ പാത ഇപ്പോൾ ഉപയോഗിക്കുന്നു.

1.8 മീറ്ററാണ് സൈക്കിൾ ട്രാക്കിനുവേണ്ട ശരിയായ വീതി. നിലവിലുള്ള ട്രാക്കിൻ്റെ വീതി 0.9 മീറ്റർ മാത്രം. കനകക്കുന്നിൽ നിന്ന് തുടങ്ങി, വെള്ളയമ്പലം, കവടിയാർ, മരപ്പാലം, പ്ലാമൂട്, പിഎംജി, എൽഎംഎസ് വഴി പുറപ്പെട്ടിടത്ത് തിരിച്ചെത്തുമ്പോഴേക്ക് 6.4 കിലോമീറ്റർ ദൂരം വരും.

അധികം സിഗ്നലുകൾ മുറിച്ചുകടക്കേണ്ടതില്ലാത്ത, തിരക്ക് കുറവുള്ള താരതമ്യേന സുരക്ഷിതമായ പാതയാണിത്. കുട്ടികൾക്ക് ഏറെ പ്രയോജനകരം. സൈക്കിൾ പ്രേമികളുടെ സംഘടനയായ ഇൻഡസ് സൈക്ലിങ് എംബസി(Indus Cycling embassy) നഗരത്തിലെ ചില സ്‌കൂളുകളുമായി ചേർന്ന് സൈക്കിൾ ബ്രിഗേഡുകൾക്ക് രൂപം നൽകിയാണ് നിലവിൽ പാത പ്രയോജനപ്പെടുത്തുന്നത്.

ശ്വാസംമുട്ടാതിരിക്കാൻ വേണം തലസ്ഥാനത്തിന് സൈക്കിൾപ്പാത; ആവശ്യവുമായി സൈക്കിൾ പ്രേമികൾ

Also Read: അടുത്ത മാസത്തോടെ 'E-Office' ; സ്‌മാര്‍ട്ടാകാന്‍ പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം പോലെ വാഹന സാന്ദ്രത കൂടിയ നഗരങ്ങളിൽ സൈക്കിൾ പാതകൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് തിരുവനന്തപുരത്തെ ബൈസിക്കിൾ മേയർ എന്നറിയപ്പെടുന്ന പ്രകാശ് പി.ഗോപിനാഥ്. 2012ലെ ഡൽഹിയിലെ വായു ഗുണനിലവാര ഇൻഡക്‌സിന് തുല്യമാണ് നിലവിൽ തിരുവനന്തപുരത്തേത്. വളരെ കുറച്ച് വർഷങ്ങൾ കൊണ്ടുതന്നെ തിരുവനന്തപുരം ഓക്‌സിജൻ്റെ ഗുണനിലവാരം കുറഞ്ഞ് അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

താത്കാലിക പാത നിർമിക്കുമ്പോൾ തന്നെ ഇത് സ്ഥിരമാക്കണമെന്ന ആവശ്യം സൈക്കിൾ പ്രേമികൾ ഉയർത്തിയിരുന്നു. ഇതിന് സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ടിവരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിൻ്റെ ശ്രദ്ധ നേടുന്നതിന് ഒപ്പുശേഖരണം അടക്കമുള്ള പ്രചാരണ പരിപാടികൾക്ക് രൂപം കൊടുക്കുകയാണിവർ.

പുതുതലമുറയും സൈക്കിള്‍ യാത്രയുടെ പ്രാധാന്യം ഉൾക്കൊള്ളുന്നു എന്നതിന് തെളിവാണ് രാവിലെ ആറുമണി മുതൽ താത്കാലിക സൈക്കിൾ പാതയിൽ അണിനിരക്കുന്നവർ. നിരത്തിൽ നിന്ന് സ്വകാര്യ വാഹനങ്ങളെയെങ്കിലും ഒഴിച്ചുനിർത്താൻ ഒരു പരിധിവരെ സൈക്കിൾ നല്ല വഴിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.