ETV Bharat / state

ഏഴു സ്വരങ്ങളും തഴുകി വരുന്ന ഗാനങ്ങൾ; ഓർമ്മകൾ പങ്കുവെച്ച് ബിച്ചു തിരുമല

മലയാള സിനിമാ ഗാനരചന രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ബിച്ചു തിരുമല. വിമർശനം പാട്ടെഴുത്ത് പോലെ മറ്റൊരു കലയാണ്. പക്ഷെ പാട്ടാണോ വിമർശനമാണോ കേൾവിക്കാർ സ്വീകരിക്കുക എന്നതാണ് പ്രധാനമെന്നും ബിച്ചു തിരുമല പറഞ്ഞു.

ബിച്ചു തിരുമല
author img

By

Published : Oct 17, 2019, 9:53 PM IST

Updated : Oct 17, 2019, 11:16 PM IST

തിരുവനന്തപുരം: ' മാനവ ഹൃദയം ദേവാലയമെന്ന് ' എഴുതാൻ സൗന്ദര്യവും സ്നേഹവും മാനവികതയും ഹൃദയത്തില്‍ സൂക്ഷിക്കണം. അതേ മഷിയില്‍ ' സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ ' എന്നെഴുതുമ്പോൾ മലയാളിയുടെ ഹൃദയത്തില്‍ ഗാനങ്ങളുടെ തേനും വയമ്പുമാണ് നിറയുന്നത്. ഗാനരചനയില്‍ അരനൂറ്റാണ്ടിനോട് അടുക്കുമ്പോൾ കടന്നുവന്ന കാലത്തെ അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാകൂ എന്ന് മലയാളിയുടെ പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമല ഇടിവി ഭാരതിനോട് പറയുന്നു. ആയിരത്തിലധികം സിനിമാ ഗാനങ്ങൾ. എഴുത്തില്‍ ലയിച്ച് അത് ഗാനങ്ങളാകും. അതിനെ മലയാളി സ്വീകരിക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം. അമ്പത് വർഷത്തെ സംഗീത സപര്യയില്‍ പിടിച്ചു നിന്നത് ദൈവാനുഗ്രഹം കൊണ്ടാണെന്നും ബിച്ചുതിരുമല പറയുന്നു.

ഏഴു സ്വരങ്ങളും തഴുകി വരുന്ന ഗാനങ്ങൾ; ഓർമ്മകൾ പങ്കുവെച്ച് ബിച്ചുതിരുമല

പഠിക്കാതെ പാട്ടെഴുത്തുകാരനായി ആർക്കും തുടരാനാവില്ല. കൂടുതൽ അവസരങ്ങൾ ഉണ്ടായതോടെ കൂടുതൽ പഠിച്ചു. മുമ്പേ വന്ന ഗാനരചയിതാക്കളിൽ നിന്നും പഠിച്ചു. സിനിമയിലെത്തുന്ന കാലത്ത് പാട്ടെഴുതി ട്യൂൺ ചെയ്യുകയായിരുന്നു രീതി. ശ്യാമിനെ പോലെയുള്ളവരുടെ വരവോടെ ഈണമനുസരിച്ച് പാട്ടെഴുത്തായി. ' മൈനാകവും രവീന്ദ്രന്‍റെ മാമാങ്കവുമെല്ലാം ' അങ്ങനെയാണ് ചെയ്‌തത്. സ്വന്തം രചനകളിൽ ഏറെ പ്രിയം ' ഹൃദയം ദേവാലയം ' എന്ന ഗാനത്തോടാണ്. കൂടുതൽ പാട്ടുകൾ ശ്യാമുമൊത്താണ് ചെയ്‌തത്. രണ്ടാമത് എ ടി ഉമ്മർ. ഇവരുമൊത്തുള്ള പാട്ടുകൾ ഏറെയും ഹിറ്റുകളായി. വിമർശകരോടും സന്തോഷം തന്നെ. വിമർശനം പാട്ടെഴുത്ത് പോലെ മറ്റൊരു കലയാണ്. പക്ഷെ പാട്ടാണോ വിമർശനമാണോ കേൾവിക്കാർ സ്വീകരിക്കുക എന്നതാണ് പ്രധാനമെന്നും ബിച്ചു തിരുമല പറഞ്ഞു.

Intro:അദ്ഭുതത്തോടെയല്ലാതെ തിരിഞ്ഞുനോക്കാനാവില്ലെന്ന്
അര നൂറ്റാണ്ടോടടുക്കുന്ന തന്റെ ഗാനരചനയെ പറ്റി കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല.

ദൈവത്തിന്റെ അനുഗ്രഹമുള്ളതുകൊണ്ടാണ് ഇത്രയും കാലം നിൽക്കാനായത്. പഠിക്കാതെ
പാട്ടെഴുത്തുകാരനായി ആർക്കും തുടരാനാവില്ലെന്ന് ബിച്ചു തിരുമല പറഞ്ഞു. കൂടുതൽ അവസരങ്ങൾ ഉണ്ടായതോടെ കൂടുതൽ പഠിച്ചു. മുമ്പേ വന്ന
ഗാനരചയിതാക്കളിൽ നിന്നും പഠിച്ചു. സിനിമയിലെത്തുന്ന കാലത്ത് പാട്ടെഴുതി ട്യൂൺ ചെയ്യുകയായിരുന്നു രീതി. ശ്യാമിനെ പോലെയുള്ളവരുടെ വരവോടെ ഈണമനുസരിച്ച് പാട്ടെഴുത്തായി. മൈനാകവും രവീന്ദ്രന്റെ മാമാങ്കവുമെല്ലാം അങ്ങനെയാണ് ചെയ്തത്.
എഴുത്തിൽ ലയിക്കുന്നയാൾക്ക് ഇതൊന്നും പ്രശ്നമല്ല. പാട്ട് ഹിറ്റായാൽ അതിന്റെ സുഖം വേറെ തന്നെ.

സ്വന്തം രചനകളിൽ ഏറെ പ്രിയം ഹൃദയം ദേവാലയം എന്ന ഗാനത്തോടാണ്. കൂടുതൽ പാട്ടുകൾ ശ്യാമുമൊത്താണ് ചെയ്തത്. രണ്ടാമത് എ ടി ഉമ്മർ. ഇവരുമൊത്തുള്ള ഏറെയും ഹിറ്റുകളായി.

വിമർശകരോടും സന്തോഷം തന്നെ. വിമർശനം പാട്ടെഴുത്തു പോലെ മറ്റൊരു കലയാണ്. പക്ഷെ പാട്ടാണോ വിമർശനമാണോ കേൾവിക്കാർ സ്വീകരിക്കുക എന്നതാണ് പ്രധാനമെന്നും ബിച്ചു തിരുമല പറഞ്ഞു.

etv bharat
thiruvananthapuram.

Body:.

Conclusion:.
Last Updated : Oct 17, 2019, 11:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.