ETV Bharat / state

Bevco purchase new system introduced ബെവ്കോയിലെ മദ്യം വാങ്ങൽ ഇനി തീരുമാനിക്കുക ഉപഭോക്താക്കൾ, പർച്ചേസ് സിസ്റ്റത്തിന് രൂപം നൽകി ബെവ്‌റേജസ് - വെയർഹൗസ്

Bevco purchase will be decided by consumers new system മദ്യം വാങ്ങലിൻ്റെ മാനദണ്ഡം ഔട്ട് ലെറ്റുകളിലെ ഓരോ ബ്രാൻഡ് മദ്യത്തിൻ്റെയും വിൽപ്പനയെ അടിസ്ഥാനപ്പെടുത്തി മാത്രമാക്കാനാണ് ബെവ്കോ തീരുമാനിച്ചിരിക്കുന്നത്.

Bevco  Bevco purchase new system introduced kerala  evco purchase will be decided by consumers  ബെവ്‌റേജസ്  ബെവ്കോയിലെ മദ്യം വാങ്ങൽ മാനദണ്ഡം  ബെവ്കോ  Beverages  യോഗേഷ് ഗുപ്‌  Yogesh Guptha  വെയർഹൗസ്
Bevco purchase new system introduced
author img

By

Published : Aug 20, 2023, 5:23 PM IST

തിരുവനന്തപുരം : എക്സൈസ് മന്ത്രിയെയോ ബെവ്‌റേജസ് (Beverages) എംഡിയെയോ സ്വാധീനിച്ച് ഔട്ട് ലെറ്റുകളിൽ കൂടുതൽ മദ്യമെത്തിച്ച്‌ ലാഭം കൊയ്യാമെന്ന മദ്യ മുതലാളിമാരുടെ ദുരുദ്ദേശം ഇനി ബെവ്കോയിൽ (Bevco) നടക്കില്ല. മദ്യം വാങ്ങലിൻ്റെ മാനദണ്ഡം ഔട്ട് ലെറ്റുകളിലെ ഓരോ ബ്രാൻഡ് മദ്യത്തിൻ്റെയും വിൽപ്പനയെ അടിസ്ഥാനപ്പെടുത്തി മാത്രമാക്കാൻ ബെവ്കോ തീരുമാനിച്ചു. അതായത് ഏത് മദ്യം ഏതളവിൽ വാങ്ങണമെന്ന് ഇനി ബെവ്കോ ഉപഭോക്താക്കളായിരിക്കും തീരുമാനിക്കുക. Bevco purchase will be decided by consumers new system introduced.

ഇതനുസരിച്ചുള്ള വാങ്ങൽ സമ്പ്രദായം അഥവാ പർച്ചേസ് സിസ്റ്റത്തിന് ബെവ്‌റേജസ് കോർപ്പറേഷൻ രൂപം നൽകി. ഓരോ മദ്യ ബ്രാൻഡിൻ്റെയും മൂന്ന് മാസത്തെ ശരാശരി വിൽപ്പന കണക്കാക്കിയ ശേഷം അതിനെ 1.5 കൊണ്ട് ഗുണിച്ച് കിട്ടുന്ന സംഖ്യയായിരിക്കും ഓരോ കമ്പനിയുടെയും നിശ്ചിത സമയത്തുള്ള ഓർഡർ വിഹിതം.

ഇത് തീരുമാനിക്കുന്നതിൽ പോലും ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ഉണ്ടാകാതിരിക്കാൻ മുഴുവൻ മദ്യ വിതരണക്കാരെയും ഉൾപ്പെടുത്തിയുള്ള ഒരു ഓൺലൈൻ പോർട്ടൽ ബെവ്കോ സജ്ജമാക്കി. ഇതിലൂടെ ഓരോ വിതരണക്കാർക്കും ചില്ലറ വിൽപ്പന ശാലകളിലൂടെയും വെയർ ഹൗസുകളിലൂടെയും വിറ്റഴിക്കുന്ന തങ്ങളുടെ ബ്രാൻഡിൻ്റെ അളവ് തൽസമയം നേരിട്ടു മനസിലാക്കാൻ സാധിക്കും.

മാത്രമല്ല, അടുത്ത വിതരണത്തിനുള്ള അളവ് മനസിലാക്കി ഉത്പാദനം ക്രമീകരിക്കുകയോ വർധിപ്പിക്കുകയോ ചെയ്യാനും ഇതിലൂടെ സാധിക്കും. മദ്യം വാങ്ങലിന് ഇത്രയും സുതാര്യ സമീപനം ബെവ്കോയുടെ ചരിത്രത്തിൽ ആദ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല മുൻകൂട്ടി മദ്യവിതരണത്തിൻ്റെ കണക്ക് തിട്ടപ്പെടുത്താൻ ഉത്പാദകർക്ക് തന്നെ സാധിക്കുന്നതിനാൽ ദൗർലഭ്യമില്ലാതെ മദ്യ ബ്രാൻഡുകൾ കൃത്യമായ ഇടവേളകളിൽ ഔട്ട് ലെറ്റുകളിൽ എത്തിക്കാനും സാധിക്കും.

തങ്ങൾക്ക് ആവശ്യമുള്ള ബ്രാൻഡുകൾ കിട്ടാനില്ലെന്ന ഉപഭോക്താക്കളുടെ പരാതിക്ക് കൂടിയാണ് ഇത് പരിഹാരമാകുന്നത്. വില കൂടിയ ചില പ്രത്യേക ബ്രാൻഡുകളുടെ വിൽപ്പന വർധിപ്പിക്കാൻ ബെവ്കോ ജീവനക്കാർ മുൻകൈ എടുക്കണമെന്ന് മുൻപ് ചില സിഎംഡിമാർ നിർദേശം നൽകിയത് വൻ വിവാദത്തിനും ആക്ഷേപത്തിനും വഴിവച്ചിരുന്നു. എന്നാൽ ഇക്കാര്യം പാടേ ഉപേക്ഷിച്ച് പർച്ചേസ് സിസ്റ്റത്തിന് സുതാര്യ സമ്പ്രദായം കൊണ്ടുവരാൻ ഇപ്പോഴത്തെ എംഡി യോഗേഷ് ഗുപ്‌ത (Yogesh Guptha) തീരുമാനിച്ചതോടെയാണ് വാങ്ങലിൻ്റെ മാനദണ്ഡം ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചാക്കിയത്.

ബാർ ഹോട്ടലുകൾക്ക് ഇഷ്‌ടമുള്ള വെയർഹൗസ് തെരഞ്ഞെടുക്കാം : ബാർ ഹോട്ടലുകൾ തങ്ങൾക്കാവശ്യമായ മദ്യം ഉയർന്ന അളവിൽ വാങ്ങുന്നതിന് മുൻപുണ്ടായിരുന്ന തടസങ്ങൾക്കും ഇപ്പോൾ പരിഹാരമായിട്ടുണ്ട്. മുൻപ് ഒരു പ്രത്യേക വെയർ ഹൗസിൽ നിന്ന് മാത്രമേ ബാർ ഹോട്ടലുകൾക്ക് മദ്യം വാങ്ങാൻ അനുവാദമുണ്ടായിരുന്നുള്ളൂ.

ഇതിനായി ബാർ ഹോട്ടലിലെ ജീവനക്കാരൻ അവർക്ക് നിശ്ചയിച്ചിട്ടുള്ള വെയർ ഹൗസിലെത്തി, മാനേജരെ കണ്ട് തങ്ങൾക്കാവശ്യമുള്ള മദ്യം ഉണ്ടെന്ന് ചോദിച്ചു മനസിലാക്കി ഓർഡർ ചെയ്‌ത് പണമടച്ച് ചെല്ലാൻ ഹാജരാക്കിയാണ് മദ്യം വാങ്ങിയിരുന്നത്. ഇതും ഏറെ ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. ഈ സമ്പ്രദായമാണ് ഇപ്പോൾ പൂർണമായി എടുത്ത് കളഞ്ഞിരിക്കുന്നത്.

ഇനി മുതൽ ബാർ ഹോട്ടലുടമകൾ മദ്യം ഓർഡർ ചെയ്യാൻ വെയർ ഹൗസിൽ പോകേണ്ടതില്ല. സ്വന്തം ഓഫിസിലിരുന്ന് ഓൺലൈൻ വഴി തങ്ങൾക്കാവശ്യമുള്ള മദ്യം ഓർഡർ ചെയ്യാം. ഇതിനുള്ള പണം ഓൺലൈൻ ആയി അടയ്ക്കാം. കേരളത്തിലെവിടെയുമുള്ള ഏത് വെയർഹൗസിനെയും മദ്യം വാങ്ങാൻ ബാർ ഹോട്ടലുടമയ്ക്ക് തെരഞ്ഞെടുക്കുകയും ചെയ്യാം.

ഈ സമ്പ്രദായവും ബെവ്‌റേജസിൻ്റെ ചരിത്രത്തിൽ ആദ്യമാണ്. ഇതിനെല്ലാം പുറമേ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കുന്നതിന് സംസ്ഥാനത്തുടനീളം സൂപ്പർ മാർക്കറ്റ് മാതൃകയിൽ 117 റീട്ടെയിൽ ഔട്ട് ലെറ്റുകൾ ഉടൻ തുറക്കാനും ആലോചനയുണ്ട്. മദ്യ ഉത്പാദനത്തിലെ ക്രമക്കേടുകളും നികുതി വെട്ടിപ്പും ഒഴിവാക്കാൻ ക്യു ആർ കോഡ് സമ്പ്രദായം ഏർപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്.

ഇത് ഏർപ്പെടുത്തുന്നതോടെ ഉത്പാദന കേന്ദ്രം മുതൽ വെയർ ഹൗസിലെത്തുന്നത് വരെ മദ്യത്തിൻ്റെ മുഴുവൻ നീക്കങ്ങളും എക്സൈസിനും ബെവ്കോയ്ക്കും നിരീക്ഷിക്കാനാകും. പരീക്ഷണാടിസ്ഥാനത്തിൽ സർക്കാർ മദ്യമായ ജവാനിൽ ക്യു ആർ കോഡ് പരീക്ഷിക്കാനാണ് ആലോചന.

മദ്യ വിൽപ്പനയുടെ ഒരു ഘട്ടത്തിലും ഒരു രൂപ പോലും ചോരാതെ ഖജനാവിന് പരമാവധി വരുമാനമെത്തിക്കാനുള്ള പഴുതടച്ച ശാസ്ത്രീയ സമ്പ്രദായങ്ങളാണ് നിലവിലെ എംഡി യോഗേഷ് ഗുപ്‌ത മുൻകൈ എടുത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.