തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 20,913 കൊവിഡ് മരണങ്ങള്‍ പൂഴ്ത്തിയെന്ന ആരോപണവുമായി ബെന്നി ബഹനാന്‍ എം.പി. സര്‍ക്കാര്‍ പൂഴ്ത്തി വച്ച മരണക്കണക്കുകള്‍ പുറത്തു കൊണ്ടുവരാന്‍ ജനകീയ പ്രചാരണം ആരംഭിക്കും. കൊവിഡ് ആദ്യ തരംഗം ഉണ്ടാകും മുന്‍പ് തന്നെ കൊവിഡിനെ പിടിച്ചു കെട്ടിയെന്ന രാഷ്ട്രീയ പ്രചാരണമാണ് പിണറായി സര്‍ക്കാര്‍ അഴിച്ചു വിട്ടത്.
also read:തീരുമാനം എന്തായാലും കടകൾ തുറക്കും: ടി.നസ്റുദ്ദീൻ
നാല്പത്തിയൊന്നോളം ദേശീയ മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ പ്രചാരണം നല്‍കി. ഇന്നലെവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആഗോളതലത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചും ഏറ്റവുമധികം കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
കൊവിഡ് ഡെത്ത് കൗണ്ടൗണ്‍ കാംപയിന്‍ തന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ആരംഭിക്കുന്നത്. ജനങ്ങള്‍ക്ക് അവര്‍ക്ക് ചുറ്റുമുള്ള സര്‍ക്കാര്‍ പൂഴ്ത്തിവച്ച കൊവിഡ് കണക്കുകള്‍ ഇതിലൂടെ അറിയിക്കാമെന്ന് എം.പി അറിയിച്ചു.