തിരുവനന്തപുരം: ബീമാപള്ളിയിൽ ബൈക്ക് മോഷണ കേസിലെ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. ബീമാപള്ളി സ്വദേശിയായ സാജിത് ഖാൻ (20) വർക്കല സ്വദേശികളായ മുഹമ്മദ് സജാദ് (18), മുബാറക് എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ബീമാപള്ളി സ്വദേശിയായ മസൂദ് എന്നയാളുടെ ബൈക്ക് മോഷ്‌ടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. മോഷണം പോയ ബൈക്കുമായി കഴക്കൂട്ടം മേനംകുളത്തു നിന്നാണ് ഇവരെ പിടികൂടിയത്. പൂന്തുറ എസ്‌എച്ച്‌ഒ സജികുമാർ, എസ്‌ഐ ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.