തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ന്യൂനമർദം ശക്തിപ്രാപിച്ചാല്‍ കേരളത്തിലും കനത്ത മഴ ലഭിക്കും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്‍റെ പ്രഭാവം കേരളത്തില്‍ കുറഞ്ഞിട്ടുണ്ട്.
ALSO READ:നൂറ്റണ്ടിലെ ദൈര്‍ഘ്യമേറിയ ചന്ദ്രഗഹണം നവംബര്‍19ന്: എങ്ങനെ കാണാം?
ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും ജാഗ്രത നിര്‍ദേശമില്ല. തിങ്കളാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുണ്ട്. അതേസമയം ബുധനാഴ്‌ച വരെ ചിലയിടങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. അറബിക്കടലില്‍ മീന്‍പിടിത്തത്തിന് തടസമില്ല.