ETV Bharat / state

ബാർ കോഴക്കേസ്; മുൻ മന്ത്രിമാർക്കെതിരായ ഫയൽ ഗവർണർ മടക്കി

author img

By

Published : Jan 5, 2021, 10:26 AM IST

സർക്കാർ സമർപ്പിച്ച ഫയലിൽ വിവരങ്ങളും രേഖകളും കുറവാണെന്ന വിലയിരുത്തലിലാണ് ഗവർണറുടെ നടപടി

ബാർ കോഴ കേസ്; മുൻ മന്ത്രിമാർക്കെതിരായ ഫയൽ ഗവർണർ മടക്കി അയച്ചു  ബാർ കോഴ കേസ്  മുൻ മന്ത്രിമാർ  കെ.ബാബു  വി.എസ്. ശിവകുമാർ  bar case; file against the ex-ministers was returned by the governor  bar case  governor  k.babu  v.s.shivakumar
ബാർ കോഴ കേസ്; മുൻ മന്ത്രിമാർക്കെതിരായ ഫയൽ ഗവർണർ മടക്കി അയച്ചു

തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിമാരായ കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്കെതിരെ അന്വേഷണ അനുമതി തേടിയുള്ള ഫയൽ ഗവർണർ മടക്കി.

മുൻപ് കേസിൽ ഗവർണർ വിജിലൻസിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിജിലൻസ് ഡയറക്‌ടർ അവധിയിലായിരുന്നതിനാൽ ഐ.ജി. എച്ച്. വെങ്കിടേഷ് രാജ്‌ഭവനിലെത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും സർക്കാർ സമർപ്പിച്ച ഫയലിൽ വിവരങ്ങളും രേഖകളും കുറവാണെന്ന വിലയിരുത്തലിലാണ് ഗവർണറുടെ നടപടി. യു.ഡി.എഫ്. സർക്കാർ, ബാർ ലൈസൻസ് ഫീസ് കുറയ്‌ക്കാൻ മന്ത്രിമാർക്ക് പണം നൽകി എന്ന ബിജു രമേശിന്‍റെ ആരോപണത്തെ തുടർന്നാണ് പുതിയ കേസുകൾ എടുക്കാൻ സർക്കാർ നീക്കം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.