ETV Bharat / state

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; മഴ തുടരും, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് - KERALA WEATHER UPDATES - KERALA WEATHER UPDATES

ശ്രീലങ്കയ്ക്ക്‌ സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാൽ ഇനിയുള്ള ദിവസങ്ങളിൽ മഴ കൂടുന്നതായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കേരളം മഴ മുന്നറിയിപ്പ്  കേരളം കാലാവസ്ഥ  RAIN ALERTS IN KERALA  WEATHER FORECAST
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 30, 2024, 7:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (സെപ്‌റ്റംബർ 30) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നാളെ (ഒക്‌ടോബർ 1) മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ശ്രീലങ്കയ്ക്ക്‌ സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാൽ ഇനിയുള്ള ദിവസങ്ങളിൽ മഴ കൂടുന്നതായിരിക്കും.

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള, തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻ്റെ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്ക് സാധ്യതയുണ്ട്.

Also Read: ഇനി കാലാവസ്ഥ മുൻകൂട്ടി അറിയാം; വയനാട്ടിൽ റഡാർ വരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.