ആര്യനാട്ടിൽ പട്ടിക വിഭാഗക്കാരനായ യുവാവിന് തൊഴിൽ വായ്പ നിക്ഷേപിച്ചതായി പരാതി. ഉഴമലക്കല്‍ ഗ്രാമ പഞ്ചായത്തിലെ അരുണാണ് പരാതിക്കാരന്‍. കാനറ ബാങ്ക് പറണ്ടോട് ശാഖക്കതിരെയാണ് ആരോപണം. മതിയായ രേഖകള്‍ താന്‍ ഹാജരാക്കിയെന്നും എന്നാല്‍ ലോണിന് ആവശ്യമില്ലാത്ത രേഖകള്‍ മാനേജര്‍ ആവശ്യപ്പെട്ടുവെന്നുമാണ് അരുണിന്‍റെ പരാതി. അരുണ്‍ ബാങ്ക് മാനേജര്‍ക്കെതിരെ ആര്യനാട് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ നടപടി സ്വീകരിക്കാതെ പൊലീസ് ബാങ്കിന് മുന്നില്‍ കുടുംബ സമ്മേതം സമരം ചെയ്യൂ എന്നാണ് മറുപടി നല്‍കിയതെന്ന് അരുണ്‍ പറയുന്നു. ഇതൊടെ മുഖ്യമന്ത്രിയെ പരാതിയുമായി സമീപിച്ചിരിക്കുകയാണ് അരുണും കുടുംബവും
പട്ടികവിഭാഗക്കാരന് വായ്പ നിഷേധിച്ചതായി പരാതി - ആര്യനാട്
കുടുംബസമേതം ബാങ്കിന് മുന്നിൽ സമരം ചെയ്യാന്‍ പൊലീസ് നിര്‍ദേശം. യുവാവ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു

ആര്യനാട്ടിൽ പട്ടിക വിഭാഗക്കാരനായ യുവാവിന് തൊഴിൽ വായ്പ നിക്ഷേപിച്ചതായി പരാതി. ഉഴമലക്കല്‍ ഗ്രാമ പഞ്ചായത്തിലെ അരുണാണ് പരാതിക്കാരന്‍. കാനറ ബാങ്ക് പറണ്ടോട് ശാഖക്കതിരെയാണ് ആരോപണം. മതിയായ രേഖകള്‍ താന്‍ ഹാജരാക്കിയെന്നും എന്നാല്‍ ലോണിന് ആവശ്യമില്ലാത്ത രേഖകള്‍ മാനേജര്‍ ആവശ്യപ്പെട്ടുവെന്നുമാണ് അരുണിന്‍റെ പരാതി. അരുണ്‍ ബാങ്ക് മാനേജര്‍ക്കെതിരെ ആര്യനാട് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ നടപടി സ്വീകരിക്കാതെ പൊലീസ് ബാങ്കിന് മുന്നില്‍ കുടുംബ സമ്മേതം സമരം ചെയ്യൂ എന്നാണ് മറുപടി നല്‍കിയതെന്ന് അരുണ്‍ പറയുന്നു. ഇതൊടെ മുഖ്യമന്ത്രിയെ പരാതിയുമായി സമീപിച്ചിരിക്കുകയാണ് അരുണും കുടുംബവും
യുവാവിന് സ്വയംതൊഴിൽ വായ്പ നിഷേധിച്ചതായി പരാതി
ആര്യനാട്ടിലാണ് പട്ടിക വിഭാഗക്കാരനായ യുവാവിന് തൊഴിൽ വായ്പ ബാങ്ക് നിക്ഷേപിച്ചതായി പറയുന്നത്.. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ ആര്യനാട് കുന്താണി തോടരികത്ത് വീട്ടിൽ മധുവിൻറെ മകൻ അരുണിനാണ് ബാങ്ക് അധികൃതർ വായ്പ നിഷേധിച്ചത്. ഇതെ തുടർന്ന് പറണ്ടോട് കാനറാ ബാങ്കിൻറെ മാനേജർക്കെതിരെ ആര്യനാട് പോലീസിൽ പരാതി നൽകി.
സ്വയംതൊഴിൽ വായ്പ നൽകണമെങ്കിൽ വസ്തുവിന്റെ പ്രമാണവും അനുബന്ധരേഖകളും കൊണ്ട് വന്നാൽ ലോൺ തരാമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ സ്വയംതൊഴിൽ വായ്പയ്ക്കായി പ്രമാണത്തിന്റെ ആവശ്യം ഇല്ലെന്ന് മധു പറഞ്ഞതോടെയാണ് ലോൺ നിഷേധിക്കപ്പെട്ടത്. തുടർന്ന് ഇവർ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ എത്തി പട്ടികജാതി പട്ടികവർഗ്ഗ ഡെവലപ്മെൻറ് ഓഫീസറെ വിവരം ബോധിപ്പിക്കുകയായിരുന്നു. തുടർന്ന് ലോൺ അനുവദിക്കണമെന്ന് കാണിച്ച് ഓഫീസർ ശുപാർശ കത്ത് നൽകി എന്നാൽ കത്തുമായി ബാങ്ക് മാനേജർ സമീപിച്ചെങ്കിലും തങ്ങൾ ഈ ബാങ്ക് പരിധിയിൽ അല്ലെന്നും തങ്ങളുടെ പഞ്ചായത്ത് പരിധിയിലെ ബാങ്കിന് സമീപിക്കണമെന്നും ഈ ബാങ്കിൽ നിന്നും ലോൺ ലഭിക്കില്ല എന്നും അറിയിച്ചു. ബാങ്ക് അധികൃതർ ലോൺ നൽകാമെന്ന് പറഞ്ഞു ആറുമാസത്തോളം ഇരുവരെയും നടത്തിക്കുകയും അവസാന നിമിഷം തൊഴിൽ വായ്പ അർഹത ഇല്ല എന്ന കാരണം പറഞ്ഞു മടക്കി അയക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതോടെ നിരാശരായ മധുവും മകനും ആര്യനാട് പോലീസിനെ സമീപിച്ചെങ്കിലും പരാതി സ്വീകരിച്ച രസീത് നൽകിയതല്ലാതെ ബാങ്ക് അധികൃതർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും നിലവിലുണ്ട്. എന്നാൽ കുടുംബസമേതം ബാങ്കിനു മുന്നിൽ സമരം ഇരിക്കാനാണ് പോലീസ് അറിയിച്ചത് എന്നാണ് ഇവർ പറയുന്നത്. ഇതോടെയാണ് ഇവർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
Conclusion: